മ​ധ്യ​വ​യ​സ്്ക​ൻ തൂ​ങ്ങി മ​രി​ച്ചു; മൃ​ത​ദേ​ഹം താ​ഴെ​യി​റ​ക്കാ​ൻ അ​നു​വ​ദി​ക്കാ​തെ സ​ഹോ​ദ​ര​ൻ
Monday, December 9, 2019 11:46 PM IST
കു​ന്ന​ത്തൂ​ർ: വീ​ട്ടു​പ​രി​സ​ര​ത്തെ മ​ര​ക്കൊ​മ്പി​ൽ തൂ​ങ്ങി മ​രി​ച്ച മ​ധ്യ​വ​യ​സ്ക്ക​ന്‍റെ മൃ​ത​ദേ​ഹം താ​ഴെ​യി​റ​ക്കാ​ൻ അ​നു​വ​ദി​ക്കാ​തെ സ​ഹോ​ദ​ര​ൻ നി​ല​കൊ​ണ്ടു. ഒ​ടു​വി​ൽ ശാ​സ്താം​കോ​ട്ട പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും മ​ട​ങ്ങി.
കു​ന്ന​ത്തൂ​ർ ഐ​വ​ർ​കാ​ല പു​ത്ത​ന​മ്പ​ലം ചെ​ട്ടി​ശേ​രി​ൽ വി​ജ​യ​ൻ (56) ആ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.30 ഓ​ടെ പ്ലാ​വ് മ​ര​ത്തി​ൽ തൂ​ങ്ങി മ​രി​ച്ച​ത്. നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ ശാ​സ്താം​കോ​ട്ട സി​ഐ പ്ര​ശാ​ന്തും എ​സ്ഐ ഷു​ക്കൂ​റും അ​ഗ്നി​ര​ക്ഷാ​സേ​ന​യും ചേ​ർ​ന്ന് മൃ​ത​ദേ​ഹം മ​ര​ത്തി​ൽ നി​ന്നും താ​ഴെ​യി​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ത​ട​സ​വാ​ദ​വു​മാ​യി സ​ഹോ​ദ​ര​ൻ എ​ത്തി​യ​ത്.
പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഇ​യാ​ളെ അ​നു​ന​യി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. മ​രം ക​യ​റ്റ തൊ​ഴി​ലാ​ളി​യാ​യ വി​ജ​യ​ൻ ഇ​ട​യ്ക്കി​ട​യ്ക്ക് ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കു​മാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.