വാ​ടി തീ​ര​ദേ​ശ ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ഇ​ന്നു​മു​ത​ൽ
Wednesday, December 11, 2019 12:05 AM IST
കൊ​ല്ലം: വാ​ടി സെ​ന്‍റ് ആ​ന്‍റ​ണീ​സ് ച​ർ​ച്ച് ക​രി​സ്മാ​റ്റി​ക് പ്രെ​യ​ർ സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള വാ​ടി തീ​ര​ദേ​ശ ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ഇ​ന്ന​മു​ത​ൽ 15വ​രെ വാ​ടി പ​ഴ​യ​പ​ള്ളി ക​ട​പ്പു​റ മൈ​താ​ന​ത്ത് ന​ട​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചു​ചു​മു​ത​ൽ രാ​ത്രി ഒ​ന്പ​തു​വ​രെ​യാ​ണ് ക​ൺ​വ​ൻ​ഷ​ൻ.

കോ​ഴി​ക്കോ​ട് ഹോ​ളി സ്പി​രി​റ്റ് മി​നി​സ്ട്രി​യി​ലെ ധ്യാ​ന ഗു​രു റ​വ.​ഡോ.​ഡോ.​അ​ലോ​ഷ്യ​സ് കു​ള​ങ്ങ​ര​യും ടീ​മു​മാ​ണ് ധ്യാ​നം ന​യി​ക്കു​ന്ന​ത്. വാ​ടി ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​ൺ ബ്രി​ട്ടോ ബൈ​ബി​ൾ പ്ര​തി​ഷ്ഠ നി​ർ​വ​ഹി​ക്കും. പ്രാ​രം​ഭ ദി​വ്യ​ബ​ലി​ക്ക് വി​കാ​ർ ജ​ന​റ​ൽ മോ​ൺ.​വി​ൻ​സ​ന്‍റ് മ​ച്ചാ​ഡോ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. സ​മാ​പ​ന ദി​വ്യ​ബ​ലി​ക്ക് കൊ​ല്ലം രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ.​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.