സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​മി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ജ​ന​സേ​വ​ന​ത്തി​ന് സ​ഹാ​യി​ക്കും: എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ
Thursday, December 12, 2019 11:51 PM IST
കൊ​ല്ലം : സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​മി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ജ​ന​സേ​വ​ന​ത്തി​ന് സ​ഹാ​യ​ക​ര​മാ​യി​രി​ക്കു​മെ​ന്ന് ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ജേ​ക്ക​ബ് ജോ​ൺ. ആ​റു ഡി​പ്പാ​ർ​ട്ടു​മെ​ന്‍റുക​ളും സി​വി​ലി​യ​ൻ​സും ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ട്രാ​ക്ക് അ​തി​നു​ദാ​ഹ​ര​ണ​മാ​ണ്.

എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ൽ ജി​ല്ല​യി​ലെ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യി ട്രാ​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച അ​പ​ക​ട​ര​ക്ഷാ​പ​രി​ശീ​ല​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു ക​മ്മി​ഷ​ണ​ർ. ട്രാ​ക്ക് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം റി​ട്ട​യേ​ർ​ഡ് ആ​ർ ടി ​ഓ സ​ത്യ​ൻ പി ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് എ​ഫ് സേ​വ്യ​ർ വ​ലി​യ​വീ​ട്, ജോ​യി​ന്‍റ്് സെ​ക്ര​ട്ട​റി സ​ന്തോ​ഷ് ത​ങ്ക​ച്ച​ൻ, എം ​വി ഐ ​ശ​ര​ത് ച​ന്ദ്ര​ൻ, എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ ഐ.​നൗ​ഷാ​ദ്, മാ​നേ​ജ​ർ സു​നു, ഇ​ൻ​സ്‌​പെ​ക്ട​ർ സ​ഹ​ദു​ള്ള എ​ന്നി​വ​ർ പ്രസംഗി​ച്ചു. തു​ട​ർ​ന്ന് വൈ​സ് പ്ര​സി​ഡ​ന്‍റ് ഹോ​ളി​ക്രോ​സ് എ​മ​ർ​ജ​ൻ​സി ഹെ​ഡ് ഡോ.​ആ​തു​ര​ദാ​സ്, എംവിഐ ശ​ര​ത്ച​ന്ദ്ര​ൻ എ​ന്നി​വ​ർ ക്‌​ളാ​സു​ക​ൾ ന​യി​ച്ചു.