ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ ക​ലോ​ത്സ​വം നാ​ളെ കു​ണ്ട​റ​യി​ൽ നടക്കും
Thursday, December 12, 2019 11:52 PM IST
കു​ണ്ട​റ: ഇ​ളന്പള്ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ ക​ലോ​ത്സ​വം -ത​ളി​രു​ക​ൾ 2019 നാ​ളെ കു​ണ്ട​റ​യി​ൽ ന​ട​ക്കും.​അ​വ​രി​ൽ അ​ന്ത​ർ​ലീ​ന​മാ​യ ക​ഴി​വു​ക​ളെ പു​റ​ത്തു കൊ​ണ്ടു​വ​രി​ക​യാ​ണ് ഇ​തു​വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​ത്.

1154 കു​ട്ടി​ക​ളാ​ണ് പ​ഞ്ചാ​യ​ത്തി​ലു​ള്ള​ത്. ഇ​തി​ൽ 20 വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ മാ​ത്ര​മേ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക​യു​ള്ളൂ. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് സം​വി​ധാ​നം വ​ഴി ഇ​വ​ർ​ക്ക് സ്കോ​ള​ർ​ഷി​പ്പ് ന​ൽ​കു​ന്നു​ണ്ട്. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് 6 ല​ക്ഷം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ജി​ല്ലാ പ​ഞ്ചാ​യ​ത്തും ചേ​ർ​ന്ന് 12 ല​ക്ഷം രൂ​പ​യു​മാ​ണ് ന​ൽ​കു​ന്ന​ത്. ഇ​തി​ലൂ​ടെ 89 ക​ട്ടി​ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പ് ന​ൽ​കി വ​രു​ന്നു​ണ്ട്.
ക​ലോ​ത്സ​വ​ത്തി​ന്‍റെ ന​ട​ത്തി​പ്പി​നാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ ത​ന​ത് ഫ​ണ്ടി​ൽ നി​ന്നും 75000 രൂ​പ​യാ​ണ് മാ​റ്റി വ​ച്ചി​ട്ടു​ള്ള​ത്.

ഇ​ളന്പ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ രാ​വി​ലെ 9.30ന് ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്് റ്റി.​ഗോ​പ​ക​മാ​റി​ന്‍റെ അ​ധ്യക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന ക​ലോ​ത്സ​വം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​ല​ജാ ഗോ​പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജി.​ഗി​രീ​ഷ് കു​മാ​ർ, സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ സി​ന്ധു​ഗോ​പ​ൻ, ഷൈ​ല​മ​ധു, സിഡിപി​ഒ സി​ന്ധു, ഐസിഡിഎ​സ് സൂ​പ്പ​ർ​വൈ​സ​ർ ജെ.​ജ​യ​ശ്രീ, സെ​ക്ര​ട്ട​റി സ്റ്റീ​ഫ​ൻ മോ​ത്തീ​സ് തു​ട​ങ്ങി ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ പ്രസംഗി​ക്കും. മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് പ്ര​സി​ഡ​ന്‍റ് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും.