ഡി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ പ​ദ​യാ​ത്ര 18മു​ത​ൽ ജി​ല്ല​യി​ൽ
Wednesday, January 15, 2020 10:58 PM IST
കൊ​ല്ലം: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രേ​യും കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ​യും ദു​ർ​ഭ​ര​ണ​ത്തി​നെ​തി​രേ​യും ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ പ്ര​ക്ഷോ​ഭ ജ്വാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ത​ക​രു​ന്ന ഇ​ന്ത്യ, ത​ള​രു​ന്ന കേ​ര​ളം, കി​ത​യ്ക്കു​ന്ന കൊ​ല്ലം എ​ന്ന സ​ന്ദേ​ശ​വു​മാ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജ​ന​കീ​യ പ്ര​ക്ഷോ​ഭ ജ്വാ​ല ജി​ല്ല​യി​ലു​ട​നീ​ളം 18മു​ത​ൽ ഫെ​ബ്രു​വ​രി 20വ​രെ 448 കി​ലോ​മീ​റ്റ​ർ പ​ദ​യാ​ത്ര​യാ​യി സ​ഞ്ച​രി​ക്കു​ന്നു.
പ​ദ​യാ​ത്ര​യി​ൽ ജി​ല്ലാ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും പോ​ഷ​ക സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളും അ​ട​ക്കം 50 പേ​ർ സ്ഥി​ര അം​ഗ​ങ്ങ​ളാ​യി ഉ​ണ്ടാ​കും. അ​തു​കൂ​ടാ​തെ ഓ​രോ മേ​ഖ​ല​യി​ലും എ​ത്തു​ന്പോ​ൾ അ​ത​ത് പ്ര​ദേ​ശ​ത്തെ ആ​യി​രം പേ​രും യാ​ത്ര​യി​ൽ അ​ണി​നി​ര​ക്കും.
18ന് ​രാ​വി​ലെ 8.30ന് ​പ​ദ​യാ​ത്ര​യു​ടെ ഉ​ദ്ഘാ​ട​നം എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫെ​ബ്രു​വ​രി 20ന് ​കൊ​ല്ലം ചി​ന്ന​ക്ക​ട​യി​ൽ പ്ര​ക​ട​ന​ത്തോ​ടും പൊ​തു​സ​മ്മേ​ള​ന​ത്തോ​ടു​മാ​യി​രി​ക്കും സ​മാ​പി​ക്കു​ക.
18ന് ​ഓ​ച്ചി​റ, 20ന് ​ക​രു​നാ​ഗ​പ്പ​ള്ളി, 21 പ​ന്മ​ന, 22 ശാ​സ്താം​കോ​ട്ട, 23 കു​ന്ന​ത്തൂ​ർ, 24 എ​ഴു​കോ​ൺ, 27 കൊ​ട്ടാ​ര​ക്ക​ര, 28 ത​ല​വൂ​ർ, 29 പ​ത്ത​നാ​പു​രം, 31 പു​ന​ലൂ​ർ, ഫെ​ബ്രു​വ​രി ഒ​ന്ന് അ​ഞ്ച​ൽ, മൂ​ന്നി​ന് ചി​ത​റ, നാ​ലി​ന് ച​ട​യ​മം​ഗ​ലം, അ​ഞ്ചി​ന് പ​ര​വൂ​ർ, ആ​റി​ന് ചാ​ത്ത​ന്നൂ​ർ, ഏ​ഴ് തൃ​ക്കോ​വി​ൽ​വ​ട്ടം, പ​ത്തി​ന് കു​ണ്ട​റ, 11 ഇ​ര​വി​പു​രം, 12-13 വ​ട​ക്കേ​വി​ള, 14-15 അ​ഞ്ചാ​ലും​മൂ​ട്, 17ന് ​ച​വ​റ, 18-19 കൊ​ല്ലം, 20 ചി​ന്ന​ക്ക​ട എ​ന്നി​ങ്ങ​നെ​യാ​ണ് പ​ദ​യാ​ത്ര ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.
പെ​ട്രോ​ൾ-​ഡീ​സ​ൽ-​പാ​ച​ക​വാ​ത​ക വി​ല വ​ർ​ധ​ന പി​ൻ​വ​ലി​ക്കു​ക, വി​ല​ക്ക​യ​റ്റം ത​ട​യു​ക, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക, ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ളോ​ടും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളോ​ടു​മു​ള്ള അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും പ​ദ​യാ​ത്ര ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ഡോ.​ജി.​പ്ര​താ​പ​വ​ർ​മ ത​ന്പാ​ൻ, എ.​ഷാ​ന​വാ​സ്ഖാ​ൻ, ജി.​വി​പി​ന​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.