പി​എ​സ് യു ​ ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്നു​ം നാളെയും കൊ​ല്ല​ത്ത്
Thursday, January 16, 2020 11:08 PM IST
കൊ​ല്ലം: പ്രോ​ഗ്ര​സീ​വ് സ്റ്റു​ഡ​ന്‍റ്സ് യൂ​ണി​യ​ൻ ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്നും നാ​ളെ​യും കൊ​ല്ലം പ​ബ്ലി​ക് ലൈ​ബ്ര​റി ഹാ​ളി​ൽ ന​ട​ക്കും. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ച​വ​റ​യി​ലെ ബേ​ബി​ജോ​ൺ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ നി​ന്ന് വി​ളം​ബ​ര ജാ​ഥ ആ​രം​ഭി​ച്ച് കൊ​ല്ലം ടി.​കെ.​ദി​വാ​ക​ര​ൻ സ്മാ​ര​കം വ​ഴി സ​മ്മേ​ള​മ​ന ന​ഗ​രി​യി​ൽ എ​ത്തും. തു​ട​ർ​ന്ന് സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ യു.​ഉ​ല്ലാ​സ്കു​മാ​ർ പ​താ​ക ഉ​യ​ർ​ത്തും.
നാ​ളെ രാ​വി​ലെ പ​ത്തി​ന് പ്ര​തി​നി​ധി സ​മ്മേ​ള​നം എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. 200 പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും. ഷി​ബു ബേ​ബി​ജോ​ൺ, എം.​എ​ൻ.​സെ​യ്ഫു​ള്ള, കെ.​എ​സ്.​വേ​ണു​ഗോ​പാ​ൽ‌, ആ​ർ.​ശ്രീ​ധ​ര​ൻ​പി​ള്ള, സി.​പി.​സു​ധീ​ഷ്കു​മാ​ർ, തോ​മ​സ് ജോ​സ​ഫ്, എ​സ്.​ശോ​ഭ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.