വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന് പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്മോ​ർ​ട്ടം നടത്തും
Thursday, January 16, 2020 11:54 PM IST
കു​ണ്ട​റ: മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ള്ള​താ​യി ബ​ന്ധു​ക്ക​ൾ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​ട്ടും പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്യാ​തെ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ സംസ്കരിച്ച വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന് പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്യും.​കു​ണ്ട​റ വെ​ള്ളി​മ​ൺ നാ​ന്തി​രി​യ്ക്ക​ൽ ഷി​നു​ഭ​വ​നി​ൽ സിം​സ​ന്‍റെ ഭാ​ര്യ ഷീ​ല​യു​ടെ (46) മൃ​ത​ദേ​ഹ​മാ​ണ് രാ​വി​ലെ എട്ടിന് ​ആ​ർഡി​ഒയു​ടെ സാ​ന്നി​ധ്യ​ത്തി​ൽ നാ​ന്തി​രി​യ്ക്ക​ൽ സെ​ന്‍റ് റീ​ത്താ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ നി​ന്ന് പു​റ​ത്തെ​ടു​ക്കു​ന്ന​ത്.
റൂ​റ​ൽ ക്രൈം​ബ്രാ​ഞ്ച് പൊ​ലീ​സ്, മെ​ഡി​ക്ക​ൽ ടീം, ​ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ, പ​ള്ളി അ​ധി​കാ​രി​ക​ൾ, ഷീ​ല​യു​ടെ ബ​ന്ധു​ക്ക​ൾ തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പോ​ലീ​സ് സ​ർ​ജ​നാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക.
ഷീ​ല​യു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് മാ​താ​വ് നാ​ന്തി​രി​യ്ക്ക​ൽ ഷീ​ന ഭ​വ​നി​ൽ സ്റ്റാ​ൻ​സി​യാ​ണ് ആ​ദ്യം കൊ​ല്ലം റൂ​റ​ൽ എ​സ്പി​ക്ക് ന​ൽ​കി​യ​ത്. 2018 ജൂ​ലാ​യ് 29ന് ​രാ​ത്രി പത്തോടെ അ​വ​ശ​നി​ല​യി​ൽ കു​ണ്ട​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ഷീ​ല​യെ ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ നി​ർ​ദ്ദേ​ശ പ്ര​കാ​രം കൊ​ല്ല​ത്തെ സ്വ​കാ​ര്യ മെ​ഡിക്കൽ കോ​ളേ​ജി​ലെ​ത്തി​ച്ചെ​ങ്കി​ലും ഡോ​ക്ട​ർ മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം കു​ണ്ട​റ​യി​ലെ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു. മ​ര​ണ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത​യു​ണ്ടെ​ന്ന് സ​ഹോ​ദ​രി​യ​ട​ക്കം പ​റ​ഞ്ഞെ​ങ്കി​ലും പോ​സ്റ്റുമോ​ർ​ട്ടം ന​ട​ത്താ​തെ 31ന് ​നാ​ന്തി​രി​യ്ക്ക​ൽ സെന്‍റ് റീ​ത്താ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ അ​ട​ക്കം ചെ​യ്തു.
ബ​ന്ധു​ക്ക​ൾ​ക്ക് പ​രാ​തി​യി​ല്ലാ​ത്ത​തി​നാ​ൽ പോ​ലീ​സ് കേ​സെ​ടു​ക്കാ​തി​രു​ന്ന​ത് വി​വാ​ദ​മാ​യി​രു​ന്നു. ഷീ​ല​യു​ടെ ഭ​ർ​ത്താ​വ് സിം​സ​ൺ, മ​ക​ൻ, ബ​ന്ധു​ക്ക​ളാ​യ ര​ണ്ടു​പേ​ർ, പ്ര​ദേ​ശ​ത്തെ സി​പി​എം പ​ഞ്ചാ​യ​ത്തം​ഗം എ​ന്നി​വ​രെ എ​തി​ർ​ക​ക്ഷി​ക​ളാ​ക്കി​യാ​ണ് സ്റ്റാ​ൻ​സി അ​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. വീ​ട്ടി​ൽ അ​നു​ഭ​വി​ക്കേ​ണ്ടി​വ​ന്ന നി​ര​ന്ത​ര പീ‌‌​ഡ​ന​ത്തെ തു​ട​ർ​ന്നാ​ണ് ഷീ​ല മ​രി​ച്ച​തെ​ന്നും സ്വാ​ഭാ​വി​ക മ​ര​ണം അ​ല്ലെ​ന്നും മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്യ​ണ​മെ​ന്നു​മാ​യി​രു​ന്നു മാ​താ​വ് പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്.
സ്റ്റാ​ൻ​സി ആ​ദ്യം കു​ണ്ട​റ പൊ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടെ​ങ്കി​ലും ഒ​ര​ന്വേ​ഷ​ണ​വും ഉ​ണ്ടാ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് റൂ​റ​ൽ എ​സ്​പി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. റൂ​റ​ൽ ക്രൈം​ബ്രാ​ഞ്ച് ക​ക്ഷി​ക​ളെ കൊ​ട്ടാ​ര​ക്ക​ര ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ൽ വി​ളി​ച്ചു​വ​രു​ത്തി മൊ​ഴി​യെ​ടു​ത്തി​രു​ന്നു.
ഷീ​ല​യു​ടെ ഭ​ർ​ത്താ​വ് സിം​സ​ൺ അ​ട​ക്ക​മു​ള്ള​വ​രി​ൽ നി​ന്ന് പോ​ലീ​സ് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. എ​ന്നാ​ൽ അ​ന്വേ​ഷ​ണം ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന​താ​യി ആ​രോ​പ​ണം ഉ​യ​ർ​ന്നു. റൂ​റ​ൽ ക്രൈം​ബ്രാ​ഞ്ച് ഡി​വൈഎ​സ്പി എ. ​അ​ശോ​ക​ൻ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ ഉ​ന്ന​ത ഇ​ട​പെ​ട​ലു​ക​ൾ ഉ​ള്ള​താ​യ സം​ശ​യ​വും ഉ​യ​ർ​ന്നി​രു​ന്നു.
ഇ​തി​നി​ടെ പ​രാ​തി​ക്കാ​രി​യെ​യും ഷീ​ല​യു​ടെ സ​ഹോ​ദ​രി ഷീ​ന​യെ​യും പ​രാ​തി​യി​ൽ നി​ന്ന് പി​ന്തി​രി​പ്പി​ക്കാ​ൻ പോലീ​സിന്‍റെ ഭാ​ഗ​ത്തു​നി​ന്നു പോ​ലും ശ്ര​മം ന​ട​ന്നു. പോ​സ്റ്റ്മോ​ർ​ട്ടം പ​ര​മാ​വ​ധി വൈ​കി​പ്പി​ച്ച് തെ​ളി​വു​ക​ൾ ഇ​ല്ലാ​താ​ക്കു​ക​യാ​യി​കു​ന്നു ഇ​തി​നു പി​ന്നി​ലെ​ന്നാ​ണ് ക​രു​തു​ന്ന​ത്. അ​ക്ര​മി​ക​ൾ ഷീ​ന​യു​ടെ വീ​ടാ​ക്ര​മി​ക്കു​ക​യും മ​ക്ക​ളെ​യും ഭ​ർ​ത്താ​വി​നെ​യും ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​വും ഉ​ണ്ടാ​യി. ഇ​തു സം​ബ​ന്ധി​ച്ച് കു​ണ്ട​റ പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ​ന്വേ​ഷ​ണ​വും ഫ​ല​പ്ര​ദ​മ​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം. എ​ല്ലാ ഭീ​ഷ​ണി​ക​ളെ​യും സ​ധൈ​ര്യം നേ​രി​ട്ട് സ്റ്റാ​ൻ​സി​യും മ​ക​ൾ ഷീ​ന​യും പ​രാ​തി​യി​ൽ ഉ​റ​ച്ച് നി​ന്ന​തോ​ടെ​യാ​ണ് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് വ​ഴി​യൊ​രു​ങ്ങു​ന്ന​ത്.
പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ അ​സ്വാ​ഭാ​വി​ക​മാ​യി എ​ന്തെ​ങ്കി​ലും ക​ണ്ടെ​ത്തി​യാ​ൽ കേ​സ​ന്വേ​ഷ​ണം വ​ഴി​ത്തി​രി​വി​ലാ​കും. വി​ഷം ഉ​ള്ളി​ൽ ചെ​ന്നാ​കാം ഷീ​ല​യു​ടെ മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നാ​ണ് പ​രാ​തി​ക്കാ​രു​ടെ സം​ശ​യം. മൃ​ത​ദേ​ഹ​ത്തി​ന് ആറുമാ​സ​ത്തോ​ളം പ​ഴ​ക്കം ഉ​ള്ള​തി​നാ​ൽ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യി​ൽ ഇ​തു​സം​ബ​ന്ധി​ച്ച തെ​ളി​വു​ക​ൾ ല​ഭി​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​കു​മെ​ങ്കി​ലും രാ​സ​പ​രി​ശോ​ധ​ന​യി​ലൂ​ടെ ക​ണ്ടെ​ത്താ​നാ​കു​മെ​ന്നാ​ണ് ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്. ഷീ​ന​യു​ടെ മൃ​ത​ദേ​ഹം ക​ല്ല​റ​യി​ൽ സം​സ്ക്ക​രി​ച്ച​തി​നാ​ൽ മ​ണ്ണു​മാ​യി കൂ​ടി​ച്ചേ​രാ​ത്ത​തി​നാ​ൽ തെ​ളി​വു​ക​ൾ ല​ഭി​ക്കാ​നു​ള്ള സാ​ദ്ധ്യ​ത​യു​ണ്ടെ​ന്നും വി​ദ​ഗ്ധ​ർ പ​റ​യു​ന്നു.