ക​മു​കും​ചേ​രി ഗ​വ ന്യൂഎ​ൽ​പിഎ​സി​ൽ ശ​ത പ്ര​ണാ​മം: അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്യും
Thursday, January 16, 2020 11:54 PM IST
പ​ത്ത​നാ​പു​രം: ലോ​ക​ത്തെ സ്വാ​ധീ​നി​ച്ച മ​ഹ​ദ് വ്യ​ക്തി​ക​ളു​ടെ ചി​ത്ര​ങ്ങ​ളി​ലൂ​ടെ അ​റി​വി​ന്‍റെ പു​തു​വ​ഴി​യി​ലേ​ക്ക് ക​ണ്ണും, കാ​തും തു​റ​ന്നു​വ​യ്ക്ക​പ്പെ​ടു​ക​യാ​ണ് ക​മു​കും​ചേ​രി ഗ​വ ന്യൂ ​എ​ല്‍ പി ​സ്കൂ​ളി​ല്‍.​ മ​ഹാ​ന്‍​മാ​രു​ടെ ജീ​വി​തം കു​ട്ടി​ക​ൾ​ക്ക് പ്ര​ചോ​ദ​ന​ക​ര​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ നൂ​റ് ചി​ത്ര​ങ്ങ​ളും ജീ​വ​ച​രി​ത്ര കു​റി​പ്പു​ക​ളുമാണ് സ്കൂ​ളി​ൽ സ്ഥാ​പി​ക്കു​ന്ന​ത്. പൂ​ർ​വ വി​ദ്യാ​ർ​ഥി​കൂ​ടി​യാ​യ ചി​ത്ര​കാ​ര​നും സി​നി​മ ആ​ർ​ട്ട്‌ ഡ​യ​റ​ക്ട​റു​മാ​യ പ്ര​മോ​ദ് പു​ലി​മ​ല​യി​ലാ​ണ് മ​ഹാ​ൻ​മാ​രു​ടെ എ​ണ്ണഛാ​യാ​ചി​ത്ര​ങ്ങ​ൾ സ്കൂ​ളി​ന് വ​ര​ച്ചു സ​മ​ർ​പ്പി​ക്കു​ന്ന​ത്.
ശ​ത​പ്ര​ണാ​മം പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ന​വും ചി​ത്ര​ങ്ങ​ളു​ടെ അ​നാഛാ​ദ​ന​വും നാളെ ഉച്ചകഴി ഞ്ഞ് രണ്ടിന് അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ക്കു​ം. ആ​ദ്യ ഘ​ട്ട​മാ​യി പ​ന്ത്ര​ണ്ട് ഓ​യി​ൽ ഓ​ൺ ക്യാ​ൻ​വാ​സ് ചി​ത്ര​ങ്ങ​ളാ​ണ് ക്ലാ​സു​ക​ളി​ൽ സ്ഥാ​പി​ക്കു​ന്ന​ത്. ​ജീ​വ​ച​രി​ത്ര​പ​തി​പ്പു​ക​ൾ, പ്ര​ശ്നോ​ത്ത​രി​ക​ൾ, ദി​നാ​ച​ര​ണ​ങ്ങ​ൾ, ഡോ​ക്യൂ​മെ​ന്റ​റി​ക​ൾ തു​ട​ങ്ങി ഒ​രു വ​ർ​ഷം നീ​ളു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​ണ് ശ​ത​പ്ര​ണാ​മം പ​രി​പാ​ടി​യി​ൽ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്‌. എ​സ്എം​സി ചെ​യ​ർ​മാ​ൻ വി ​ഹ​രി​കു​മാ​ർ അ​ധ്യ​ക്ഷ​നാ​കു​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ് വേ​ണു​ഗോ​പാ​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് സു​നി​താ രാ​ജേ​ഷ്, വാ​ർ​സ് മെ​മ്പ​ർ കൃ​ഷ്ണ​കു​മാ​രി,ഹെ​ഡ്മാ​സ്റ്റ​ര്‍ ആ​ര്‍ ഉ​ല്ലാ​സ്, എ​സ് എം ​സി വൈ​സ് ചെ​യ​ർ​മാ​ൻ സ​ജീ​വ് എ​സ് എ​ന്നി​വ​ര്‍ പ്രസംഗിക്കും.