ഓ​ർ​മപ്പെ​രു​ന്നാ​ൾ ഇ​ന്നുമു​ത​ൽ
Saturday, January 18, 2020 11:37 PM IST
ശാ​സ്താം​കോ​ട്ട: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ പ​രി​ശു​ദ്ധ ബ​സ്േ​ലി​യോ​സ് മാ​ർ​ത്തോ​മാ മാ​ത്യൂ​സ് ദ്വി​തീ​യ​ൻ ബാ​വായു​ടെ 14-ാം മ​ത് ഓ​ർ​മ്മ പെ​രു​ന്നാ​ൾ ഇ​ന്ന് മു​ത​ൽ ശാ​സ്താം​കോ​ട്ട മൗ​ണ്ട് ഹോ​റേ​ബ് മാ​ർ ഏ​ലി​യാ ചാ​പ്പ​ലി​ൽ ന​ട​ക്കും.

ഇ​ന്ന് രാ​വി​ലെ 10ന് ​കൊ​ടി​യേ​റ്റ്. 23 ന് ​രാ​വി​ലെ 10ന് ​സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്, 25 ന് ​രാ​വി​ലെ 10ന് ​അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഡോ. ​സ​ഖ​റി​യോ​സ് മാ​ർ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യും.

സ​ഖ​റി​യാ മാ​ർ അ​ന്തോ​ണി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജ​സ്റ്റി​സ് കെ ​സു​രേ​ന്ദ്ര​മോ​ഹ​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും.​ ഫാ.​ഡോ എം ​ഒ ജോ​ൺ, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി, കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എംഎ​ൽഎ ​തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

യാ​ക്കോ​ബ് മാ​ർ ഏ​ലി​യാ​മ്പ് മെ​ത്രാ​പ്പോ​ലീ​ത്ത അ​വാ​ർ​ഡ് ദാ​നം നി​ർ​വ​ഹി​ക്കും. ദി​വ​സ​വും വി​ശു​ദ്ധ കു​ബ്ബാ​ന, സ​ന്ധ്യാ​ന​മ​സ്ക്കാ​രം തു​ട​ങ്ങി​യ​വ ന​ട​ക്കും. 27 ന് ​രാ​വി​ലെ 10ന് ​ധൂ​പ​പ്രാ​ർ​ഥ​ന, ശ്ലൈ​ഹി​ക വാഴ് വ്, നേ​ർ​ച്ച​വി​ള​മ്പ്, കൊ​ടി​യി​റ​ക്ക് എ​ന്നി​വ​യോ​ടെ സ​മാ​പി​ക്കും.