മ​ത്സ്യ -ക​ണ്ട​ല്‍ സം​ര​ക്ഷി​ത മേ​ഖ​ല​യാ​യി പ്രാ​ക്കു​ളം
Sunday, January 19, 2020 11:12 PM IST
കൊല്ലം: തൃ​ക്ക​രു​വ പ​ഞ്ചാ​യ​ത്തി​ലെ പ്രാ​ക്കു​ളം ഇ​നി മ​ത്സ്യ - ക​ണ്ട​ല്‍ സം​ര​ക്ഷി​ത മേ​ഖ​ല. ഫി​ഷ​റീ​സ് വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന അ​ഷ്ട​മു​ടി​ക്കാ​യ​ല്‍ മ​ത്സ്യ​സ​മ്പ​ത്ത് സം​ര​ക്ഷ​ണ​വും പ​രി​പാ​ല​ന​വും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ത്സ്യ - ക​ണ്ട​ല്‍ സം​ര​ക്ഷി​ത മേ​ഖ​ലാ​പ്ര​ഖ്യാ​പ​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​രാ​ധാ​മ​ണി നി​ര്‍​വ​ഹി​ച്ചു. ക​രി​മീ​ന്‍ കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ക്കു​ക​യും ചെ​യ്തു. പ്രാ​ക്കു​ളം ഐ​പ്പു​ഴ സെ​ന്‍റ് എ​ലി​സ​ബ​ത്ത് ദേ​വാ​ല​യ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഉ​ദ്ഘാ​ട​ന​വും നി​ര്‍​വ​ഹി​ച്ചു.
അ​ഷ്ട​മു​ടി​ക്കാ​യ​ലി​ന്‍റെ പ​ഴ​യ പ്ര​താ​പം വീ​ണ്ടെ​ടു​ക്കാ​ന്‍ ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന ഇ​ത്ത​രം പ​ദ്ധ​തി​ക​ളി​ല്‍ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ പൂ​ര്‍​ണ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​രാ​ധാ​മ​ണി പ​റ​ഞ്ഞു.
പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ത്സ്യ സം​ര​ക്ഷി​ത പ്ര​ദേ​ശ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന​തി​ന് അ​ഞ്ച് പ്ര​ധാ​ന പ്ര​ദേ​ശ​ങ്ങ​ള്‍ തി​ര​ഞ്ഞെ​ടു​ത്ത് ആ​ദ്യ​ഘ​ട്ട ഉ​ദ്ഘാ​ട​നം പെ​രി​നാ​ട് പു​ലി​ക്കു​ഴി ക​ട​വി​ല്‍ മ​ന്ത്രി ജെ ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ നേ​ര​ത്തെ നി​ര്‍​വ​ഹി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യാ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​വ​ര്‍​ത്ത​നം. ഇ​തി​നൊ​പ്പം ക​ക്ക സം​ര​ക്ഷ​ണ​ത്തി​നും പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ല്‍​കു​ന്നു​ണ്ട്.
മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ണ്ട​ല്‍ തൈ​ക​ള്‍ ന​ട്ടു​പി​ടി​പ്പി​ച്ച് മ​ത്സ്യ കു​ഞ്ഞു​ങ്ങ​ളു​ടെ പ്ര​ജ​ന​ന​ത്തി​നാ​യി സ്വാ​ഭാ​വി​ക ചു​റ്റു​പാ​ട് നി​ര്‍​മ്മി​ച്ച് അ​തി​ലേ​ക്ക് ക​രി​മീ​ന്‍ കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ക്കു​ന്ന രീ​തി​യാ​ണ് ഇ​വി​ടെ. ഈ ​പ്ര​ദേ​ശം സം​ര​ക്ഷി​ത മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്ത​രു​തെ​ന്ന ക​ര്‍​ശ​ന നി​ര്‍​ദേശം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ന​ല്‍​കി. സി​സി​ടി​വി ഉ​ള്‍​പ്പ​ടെ സം​വി​ധാ​ന​ങ്ങ​ളും ഏ​ര്‍​പ്പെ​ടു​ത്തി.
തൃ​ക്ക​രു​വ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ച​ന്ദ്ര​ശേ​ഖ​ര​ന്‍ പി​ള്ള അ​ധ്യ​ക്ഷ​നാ​യി. ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ പി. ​ഗീ​താ​കു​മാ​രി, തൃ​ക്ക​രു​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ
സ്റ്റാ​ന്‍​ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ അ​നി​ല്‍​കു​മാ​ര്‍, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ന​ന്ദി​നി, ഫി​ഷ​റീ​സ് അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​ര്‍ എ​സ്. അ​നി​ത, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.