ഒ​രു തേ​ങ്ങ​യി​ല്‍ നി​ന്നും മു​ള​ച്ച് പൊ​ന്തി​യ​ത് മൂ​ന്ന് തൈ​ക​ൾ
Monday, January 20, 2020 11:06 PM IST
പ​ത്ത​നാ​പു​രം: ഒ​രു തേ​ങ്ങ​യി​ല്‍ നി​ന്നും മു​ള​ച്ച് പൊ​ന്തി​യ​ത് മൂ​ന്ന് തൈ​ക​ള്‍. അ​പൂ​ര്‍​വ കാ​ഴ്ച്ച കൗ​തു​ക​മാ​കു​ന്നു. കു​ന്നി​ക്കോ​ട് ആ​വ​ണീ​ശ്വ​രം കൊ​പ്പാ​റ​യി​ൽ ശ്രീ​ലാ​ലി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലാ​ണ് അ​ത്ഭു​ത കാ​ഴ്ച.
ചെ​ന്തെ​ങ്ങ് ഇ​ന​ത്തി​ല്‍​പ്പെ​ട്ട ര​ണ്ട് വി​ത്ത് തേ​ങ്ങ​ക​ള്‍ ഒ​ന്ന​ര​വ​ര്‍​ഷം മു​ന്‍​പാ​ണ് ശ്രീ​ലാ​ല്‍ വാ​ങ്ങി ന​ട്ട​ത്. എ​ന്നാ​ല്‍ ഇ​ത് മു​ള​യ്ക്കാ​ന്‍ വൈ​കി​യ​തി​നെ തു​ട​ര്‍​ന്ന് പി​ന്നീ​ട് മൂ​ന്ന് ത​ല​ക​ളാ​യി മു​ള പൊ​ട്ടി​യ​ത് ആ​ദ്യം ശ്ര​ദ്ധി​ച്ചി​ല്ല. ഇ​ല​ക​ള്‍ കി​ളി​ര്‍​ത്ത​തോ​ടെ​യാ​ണ് തെ​ങ്ങി​ന്‍ തൈ​യ്ക്ക് മൂ​ന്ന് ത​ല​യാ​ണു​ള്ള​തെ​ന്ന് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. ഇ​തോ​ടെ ശ്ര​ദ്ധ​യോ​ടെ പി​ഴു​ത് മാ​റ്റി ചാ​ക്കി​ല്‍ മാ​റ്റി ന​ടു​ക​യാ​യി​രു​ന്നു. ഒ​രു വി​ത്തി​ല്‍ മൂ​ന്ന് ത​ല​ക​ളു​ണ്ടാ​വു​ക അ​പൂ​ര്‍​വ​മെ​ന്നാ​ണ് കാ​ര്‍​ഷി​ക​മേ​ഖ​ല​യു​മാ​യി ബ​ന്ധ​മു​ള്ള​വ​ര്‍ പ​റ​യു​ന്ന​ത്.
ത​ല​വൂ​ർ ദേ​വീ​വി​ലാ​സം സ്കൂ​ളി​ലെ വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍റ​റി വി​ഭാ​ഗം ഇ​ല​ക്ട്രോ​ണി​ക്സ് അ​ധ്യാ​പ​ക​നാ​ണ് ശ്രീ​ലാ​ൽ. പി​താ​വ് ചെ​ല്ല​പ്പ​ന്‍ പി​ള്ള കൃ​ഷി ഓ​ഫീ​സ​റാ​യി​രു​ന്നു. സ​ഹോ​ദ​ര​ന്‍ ഹ​രി​ലാ​ലും കൃ​ഷി ഓ​ഫീ​സ​റാ​ണ്. അ​ടു​ത്ത മ​ഴ​ക്കാ​ല​ത്ത് നി​ല​ത്ത് മ​ണ്ണി​ലേ​യ്ക്ക് മാ​റ്റി ന​ടാ​നാ​ണ് തീ​രു​മാ​നം. മൂ​ന്ന് ത​ല​പ്പു​ക​ളും ഒ​രേ രീ​തി​യി​ൽ വ​ള​ർ​ന്ന് വ​രു​ന്നു മ​റ്റു തെ​ങ്ങി​ൻ തൈ​ക​ളെ അ​പേ​ക്ഷി​ച്ച് വ​ള​ർ​ച്ച നി​ര​ക്ക് കു​റ​വാ​യാ​ണ് കാ​ണി​ക്കു​ന്ന​ത്.