പോ​ള​ച്ചി​റ​യി​ൽ വി​ത്ത് വി​ത​യ്ക്ക​ൽ ആ​ഘോ​ഷ​മാ​യി
Thursday, January 23, 2020 11:21 PM IST
ചാ​ത്ത​ന്നൂ​ർ: ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ പു​ഞ്ച​പ്പാ​ട​മാ​യ പോ​ള​ച്ചി​റ ഏ​ലാ​യി​ൽ നെ​ൽ​കൃ​ഷി​യ്ക്ക് വി​ത്ത് വി​ത​യ്ക്ക​ൽ ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ൽ ന​ട​ത്തി.
ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ഒ​രു മീ​നും നെ​ല്ലും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് നെ​ൽ​കൃ​ഷി ന​ട​ത്തു​ന്ന​ത് പോ​ള​ച്ചി​റ ഏ​ലാ​യി​ലെ മ​ത്സ്യ​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ക​ഴി​ഞ്ഞ മാ​സം ന​ട​ത്തി​യി​രു​ന്നു. മ​ത്സ്യ വി​ള​വെ​ടു​പ്പി​ന് ശേ​ഷം പാ​ട​ശേ​ഖ​രം ഉ​ഴു​ത് നെ​ൽ​കൃ​ഷി​യ്ക്കു് യോ​ഗ്യ​മാ​ക്കി.
മ​ത്സ്യ​കൃ​ഷി ന​ട​ത്തു​ന്ന​തി​നാ​ൽ പാ​ട​ശേ​ഖ​രം ജൈ​വ​വ​ള സ​മ്പു​ഷ്ട​മാ​ണ്. പോ​ള​ച്ചി​റ ഏ​ലാ സ​മി​തി, കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ, ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി അം​ഗ​ങ്ങ​ൾ, ക്ല​ബു​ക​ൾ, ഗ്ര​ന്ഥ​ശാ​ല​ക​ൾ, യു​വ​ജ​ന സം​ഘ​ട​ന​ക​ൾ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് നെ​ൽ​കൃ​ഷി ന​ട​ത്തു​ന്ന​ത്.
കൃ​ഷി​ഭ​വ​ൻ മു​ഖേ​ന ര​ജി​സ്റ്റ​ർ ചെ​യ്ത ക​ർ​ഷ​ക​ർ​ക്കും ഗ്രൂ​പ്പു​ക​ൾ​ക്കും സം​ഘ​ട​ന​ക​ൾ​ക്കും സൗ​ജ​ന്യ​മാ​യി നെ​ൽ​വി​ത്ത് ന​ല്കി. കു​മ്മാ​യ​വും വ​ള​വും സ​ബ്സി​ഡി നി​ര​ക്കി​ലാ​ണ് ന​ൽ​കു​ന്ന​ത്.
നൂ​റ്റി​പ​തി​ന​ഞ്ച് ദി​വ​സം കൊ​ണ്ട് വി​ള​വെ​ടു​പ്പ് ന​ട​ത്താ​ൻ ക​ഴി​യു​ന്ന ജ്യോ​തി, ഞ​വ​ര എ​ന്നീ നെ​ൽ​വി​ത്തു​ക​ളാ​ണ് വി​ത​ച്ച​ത്. ഉ​പ്പു​ര​സം ക​ല​ർ​ന്ന മ​ണ്ണി​ൽ കൃ​ഷി ചെ​യ്യാ​ൻ ക​ഴി​യു​ന്ന വൈ​റ്റി​ല - 8 എ​ന്ന ഇ​നം വി​ത്തും വി​ത​ച്ചു. പോ​ള​ച്ചി​റ​യി​ൽ ഉ​പ്പു​വെ​ള്ളം ക​യ​റു​ന്ന ഭാ​ഗ​ത്ത് ക​ഴി​ഞ്ഞ വ​ർ​ഷം വൈ​റ്റി​ല - 8 പ​രീ​ക്ഷ​ണാ​ർ​ഥം കൃ​ഷി ചെ​യ്തി​രു​ന്നു. ഇ​ത് വി​ജ​യ​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ഉ​പ്പു​വെ​ള്ളം ക​യ​റു​ന്ന ഭാ​ഗ​ത്ത്‌ വൈ​റ്റി​ല - 8 വി​ത്ത് വി​ത​ച്ച​ത്.
ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി.​എ​സ്.​ജ​യ​ലാ​ൽ എം​എ​ൽ​എ. വി​ത്ത് വി​ത​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ. ദി​പു അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ലൈ​ല, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു സു​നി​ൽ, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എം.​മ​ധു​സൂ​ദ​ന​ൻ പി​ള്ള, ഉ​ല്ലാ​സ് കൃ​ഷ്ണ​ൻ, ജി.​പ്രേ​മ​ച​ന്ദ്ര നാ​ശാ​ൻ, സു​ശീ​ല ദേ​വി, ര​ജി​ത രാ​ജേ​ന്ദ്ര​ൻ, സി​ന്ധു​മോ​ൾ, ഏ​ലാ സ​മി​തി ചെ​യ​ർ​മാ​ൻ ഡി.​സു​ധീ​ന്ദ്ര ബാ​ബു, ക​ൺ​വീ​ന​ർ മ​നോ​ഹ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.