ജീ​വ​കാ​രു​ണ്യ പുരസ്കാരങ്ങൾ സമ്മാനിച്ചു
Friday, January 24, 2020 11:06 PM IST
പ​ത്ത​നാ​പു​രം: ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്ന ഡോ. ​ഗോ​കു​ലം ഗോ​പ​കു​മാ​റി​ന്‍റെ പേ​രി​ല്‍ ഗാ​ന്ധി​ഭ​വ​ന്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ മൂ​ന്നാ​മ​തു പു​ര​സ്‌​കാ​രം കാ​യം​കു​ളം പ്ര​വാ​സി ചാ​രി​റ്റി ചെ​യ​ര്‍​മാ​ന്‍ എ​ബി ഷാ​ഹു​ല്‍​ഹ​മീ​ദി​നു സ​മ്മാ​നി​ച്ചു. പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ല്‍ ഗാ​ന്ധി​ഭ​വ​ന്‍ സെ​ക്ര​ട്ട​റി ഡോ. ​പു​ന​ലൂ​ര്‍ സോ​മ​രാ​ജ​ന്‍ 11,111 രൂ​പ​യും ഫ​ല​ക​വും അ​ട​ങ്ങു​ന്ന പു​ര​സ്‌​കാ​രം എ​ബി ഷാ​ഹു​ല്‍​ഹ​മീ​ദി​നു ന​ല്‍​കി.

നാ​ട്ടി​ലെ നി​ര്‍​ധ​ന​രാ​യ രോ​ഗി​ക​ള്‍​ക്ക് സ​മാ​ശ്വാ​സം ന​ല്‍​കു​ന്ന എ​ബി ഷാ​ഹു​ല്‍​ഹ​മീ​ദ് സാ​ധു പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​വാ​ഹം ന​ട​ത്തി​യ​ത​ട​ക്കം നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ ഏ​വ​ര്‍​ക്കും പ്ര​ത്യേ​കി​ച്ച് പ്ര​വാ​സി​ക​ള്‍​ക്ക് ഏ​റെ മാ​തൃ​ക​യാ​യി​രി​ക്കു​ക​യാ​ണെ​ന്ന് പു​ന​ലൂ​ര്‍ സോ​മ​രാ​ജ​ന്‍ പ​റ​ഞ്ഞു.

കാ​യം​കു​ളം ചേ​ത​ന ഡ​യ​റ​ക്ട​ര്‍ ഫാ ​ലൂ​ക്കോ​സ് ക​ന്നി​മേ​ല്‍ പു​ര​സ്‌​കാ​ര സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി ​ജെപി ​സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം പു​ന​ലൂ​ര്‍ രാ​ധാ​മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​ത്തൂ​ര്‍ സി​ദ്ധാ​ര്‍​ഥ സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ള്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ൺ‍ ഗോ​പി​ക ഗോ​പ​ന്‍ ഭ​ദ്ര​ദീ​പ പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ചു. കാ​യം​കു​ളം ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍ എ ​അ​ബ്ദു​ല്‍ ജ​ലീ​ല്‍, മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ കോ​ട്ടാ​ത്ത​ല ശ്രീ​കു​മാ​ര്‍, സി​ദ്ധാ​ര്‍​ഥ സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ള്‍ ഡ​യ​റ​ക്ട​ര്‍ അ​ദ്വൈ​ത് ഹ​രി, ഗാ​ന്ധി​ഭ​വ​ന്‍ ഹ​രി​പ്പാ​ട് സ്‌​നേ​ഹ​വീ​ട് ഡ​യ​റ​ക്ട​ര്‍ ബി ​മു​ഹ​മ്മ​ദ് ഷ​മീ​ര്‍, പ്ര​വാ​സി സം​ഘം ആ​ല​പ്പു​ഴ ജി​ല്ല പ്ര​സി​ഡ​ന്‍റ് ന​മ്പ​ല​ശേ​രി​ല്‍ ഷാ​ഹു​ല്‍ ഹ​മീ​ദ്, സി​ഡി നെ​റ്റ് ചാ​ന​ല്‍ എം​ഡി റി​യാ​സ് നൈ​നാ​ര​ത്ത്, ഗാ​ന്ധി​ഭ​വ​ന്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​എ​സ്. അ​മ​ല്‍​രാ​ജ്, അ​സി​.സെ​ക്ര​ട്ട​റി ജി ​ഭു​വ​ന​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്രസംഗിച്ചു.

എ​ബി ഷാ​ഹു​ല്‍​ഹ​മീ​ദ് മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. പു​ത്തൂ​ര്‍ മി​നി​മോ​ള്‍ സ്മാ​ര​ക ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് ചെ​യ​ര്‍​മാ​നും സി​ദ്ധാ​ര്‍​ഥ സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ള്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ഡോ ​ഗോ​കു​ലം ഗോ​പ​കു​മാ​റി​ന്‍റെ പേ​രി​ലു​ള്ള പു​ര​സ്‌​കാ​രം ജീ​വ​കാ​രു​ണ്യ രം​ഗ​ത്ത് സ്തു​ത്യ​ര്‍​ഹ സേ​വ​നം അ​നു​ഷ്ടി​ക്കു​ന്ന​വ​ര്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​ണ്.