കൊ​ല്ലം വ്യാ​പാ​രോ​ത്സ​വം ഫെ​ബ്രു​വ​രി 29വ​രെ
Saturday, January 25, 2020 11:40 PM IST
കൊ​ല്ലം: ന​ഗ​ര​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന കൊ​ല്ലം വ്യാ​പാ​രോ​ത്സ​വം ഫെ​ബ്രു​വ​രി 29വ​രെ തു​ട​രു​ന്ന​തി​ന് ജി​ല്ലാ ക​ള​ക്ട​ർ ബി.​അ​ബ്ദു​ൾ നാ​സ​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യ​താ​യി ചെ​യ​ർ​മാ​ൻ എ​സ്.​ദേ​വ​രാ​ജ​ൻ, ക​ൺ​വീ​ന​ർ കെ.​പ്ര​സാ​ദ്, കെ.​രാ​മ​ഭ​ദ്ര​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.
കൊ​ല്ലം ബീ​ച്ച് ഗ​യിം​സി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് വ്യാ​പാ​രോ​ത്സ​വം ആ​രം​ഭി​ച്ച​ത്. ഡി​സം​ബ​ർ 21ന് ​തു​ട​ങ്ങി​യ മേ​ള ഈ​മാ​സം 31വ​രെ തു​ട​ര​നാ​ണ് നി​ശ്ത​യി​ച്ച​ത്. വ്യാ​പാ​രോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ല് പ്രി​വാ​ര ന​റു​ക്കെ​ടു​പ്പു​ക​ൾ ന​ട​ത്തി​ക്ക​ഴി​ഞ്ഞു.

അ​ഞ്ചാ​മ​ത്തെ ന​റു​ക്കെ​ടു​പ്പ് നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ല്ലം ചി​ന്ന​ക്ക​ട ക്ലോ​ക്ക് ട​വ​ർ മൈ​താ​നി​യി​ൽ ന​ട​ക്കും. വ്യാ​പാ​ര​മേ​ള​യു​ടെ കാ​ലാ​വ​ധി ദീ​ർ​ഘി​പ്പി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ന​റു​ക്കെ​ടു​പ്പു​ക​ൾ ഫെ​ബ്രു​വ​രി ഒ​ന്പ​തി​നും 19നും ​ന​ട​ത്താ​നും തീ​രു​മാ​ന​മാ​യി.
ഓ​രോ പ്ര​തി​വാ​ര ന​റു​ക്കെ​ടു​പ്പി​ലും പ​ത്ത് പേ​ർ​ക്കാ​ണ് പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​ത്. ടി​വി, ഫ്രി​ഡ്ജ്, വാ​ഷിം​ഗ് മെ​ഷീ​ൻ, മൊ​ബൈ​ൽ ഫോ​ൺ, ഇ​സ്തി​രി​പ്പെ​ട്ടി എ​ന്നി​വ​യാ​ണ് ന​റു​ക്കെ​ടു​പ്പി​ലെ വി​ജ​യി​ക​ൾ​ക്ക് ന​ൽ​കു​ന്ന​ത്.

മാ​ർ​ച്ച് ഒ​ന്നി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ല്ലം ബീ​ച്ചി​ൽ മെ​ഗാ ന​റു​ക്കെ​ടു​പ്പ് ന​ട​ക്കും. മെ​ഗാ ന​റു​ക്കെ​ടു​പ്പി​ലെ വി​ജ​യി​ക​ൾ​ക്ക് ഒ​ന്നാം സ​മ്മാ​നം 25 പ​വ​ൻ, ര​ണ്ടാം സ​മ്മാ​ന​മാ​യി പ​ത്ത് പ​വ​ൻ, മൂ​ന്നാം സ​മ്മാ​ന​മാ​യി അ​ഞ്ച് പ​വ​ൻ സ്വ​ർ​ണം എ​ന്നി​ങ്ങ​നെ ന​ൽ​കും.

കൂ​ടാ​തെ ഓ​രോ പ​വ​ൻ വീ​തം പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളു​മു​ണ്ട്. മെ​ഗാ സ​മ്മാ​ന​ങ്ങ​ൾ​ക്ക് അ​ർ​ഹ​മാ​യ കൂ​പ്പ​ണു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന വ്യാ​പാ​രി​ക​ൾ​ക്ക് പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​മാ​യി ഓ​രോ പ​വ​ൻ വീ​തം ല​ഭി​ക്കും.

വ്യാ​പാ​രോ​ത്സ​വ​ത്തി​ന്‍റെ പ്രോ​ത്സാ​ഹ​നാ​ർ​ഥം കൊ​ല്ലം ന​ഗ​ര​ത്തി​ലെ വ്യാ​പാ​രി​ക​ൾ​ക്ക് രാ​ത്രി 12വ​രെ ക​ട​ക​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ അ​നു​മ​തി​യു​ണ്ടെ​ന്നും ഷോ​പ്പിം​ഗ് ന​ട​ത്തു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ സ​മ്മാ​ന​കൂ​പ്പ​ണു​ക​ൾ ചോ​ദി​ച്ച് വാ​ങ്ങ​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.