റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം; മ​ന്ത്രി ജെ.മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ പ​താ​ക ഉ​യ​ര്‍​ത്തും
Saturday, January 25, 2020 11:40 PM IST
കൊല്ലം: ഈ ​വ​ര്‍​ഷ​ത്തെ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം ഇന്ന് രാ​വി​ലെ എ​ട്ടി​ന് കൊ​ല്ലം ലാ​ല്‍ ബ​ഹ​ദൂ​ര്‍ ശാ​സ്ത്രി സ്റ്റേ​ഡി​യ​ത്തി​ല്‍ ആ​രം​ഭി​ക്കും. മ​ന്ത്രി ജെ ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ പ​താ​ക ഉ​യ​ര്‍​ത്തി അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ച് പ്രസംഗി​ക്കും.

പോ​ലീ​സ്, എ​ക്‌​സൈ​സ്, ഫ​യ​ര്‍ ആ​ന്‍റ് ​സ്‌​ക്യൂ, ഫോ​റ​സ്റ്റ്, എ​ന്‍ സി ​സി, സ്‌​കൗ​ട്ട്, ഗൈ​ഡ്‌​സ്, ജൂ​നി​യ​ര്‍ റെ​ഡ് ക്രോ​സ്, സ്റ്റു​ഡ​ന്‍റ് പോ​ലീ​സ്, ബാ​ന്‍​ഡ് ട്രൂ​പ്പു​ക​ള്‍ എ​ന്നീ വി​ഭാ​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ 20 പ്ലാ​റ്റൂ​ണു​ക​ള്‍ പ​രേ​ഡി​ല്‍ അ​ണി​നി​ര​ക്കും.

സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന ദേ​ശ​ഭ​ക്തി ഗാ​ന​വും ഡി​സ്‌​പ്ലേ​യും ഉ​ണ്ടാ​കും. പൂ​ര്‍​ണ​മാ​യും ഹ​രി​ത​ച​ട്ട​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന​തി​നാ​ല്‍ പ്ലാ​സ്റ്റി​ക് നി​ര്‍​മി​ത ദേ​ശീ​യ പ​താ​ക​ക​ളും പ്ര​കൃ​തി സൗ​ഹൃ​ദ​മ​ല്ലാ​ത്ത മ​റ്റു വ​സ്തു​ക്ക​ളും പ​രി​പാ​ടി​യി​ല്‍ ഒ​ഴി​വാ​ക്കും.

ച​ട​ങ്ങി​ല്‍ എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രും പൊ​തു​ജ​ന​ങ്ങ​ളും പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ളക്ട​ര്‍ ബി. ​അ​ബ്ദു​ല്‍ നാ​സ​ര്‍ അ​റി​യിച്ചു.

പു​ന​ലൂ​ർ: റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം പു​ന​ലൂ​രി​ൽ വി​പു​ല​മാ​യി ന​ട​ത്തും. രാ​വി​ലെ 8.30 ന് ​ആ​ർഡിഒ ബി.​ശ​ശി​കു​മാ​ർ പ​താ​ക ഉ​യ​ർ​ത്തും. തു​ട​ർ​ന്ന് പ​താ​ക വ​ന്ദ​നം, ഒന്പതിന് ​പു​ന​ലൂ​ർ ഡിവൈഎ​സ് പി അ​നി​ൽ​ദാ​സ് ഘോ​ഷ​യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും.​ എ​ൻസിസി കേ​ഡ​റ്റ്സ്, ബാ​ൻ​ഡു മേ​ളം, മു​ത്തു​ക്കു​ട, വാ​ദ്യ​മേ​ള​ങ്ങ​ൾ എ​ന്നി​വ ഘോ​ഷ​യാ​ത്ര​യി​ൽ അ​ണി​നി​ര​ക്കും. 11.30 ന് ​പൊ​തു​സ​മ്മേ​ള​നം പു​ന​ലൂ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം.​എ.​രാ​ജ​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ത​ഹ​സി​ൽ​ദാ​ർ നി​ർ​മ്മ​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​യ്ക്കും. സു​ശീ​ലാ രാ​ധാ​കൃ​ഷ്ണ​ൻ, നെ​ൽ​സ​ൺ സെ​ബാ​സ്റ്റ്യ​ൻ, പി.​സി. കു​ര്യാ​ക്കോ​സ്, നൗ​ഷ​റു​ദ്ദീ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​യ്ക്കും.​
കൊല്ലം: ജി​ല്ലാകോ​ട​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇന്ന് സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ല്‍ രാ​വി​ലെ 8.40 ന് ​ജി​ല്ലാ ജ​ഡ്ജ് എ​സ്.​എ​ച്ച്. പ​ഞ്ചാ​പ​കേ​ശ​ന്‍ ദേ​ശീ​യപ​താ​ക ഉ​യ​ര്‍​ത്തി റി​പ്പ​ബ്ലി​ക്ക് ദി​ന സ​ന്ദേ​ശം ന​ല്‍​കും.

ഫ​സ്റ്റ് അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ ജ​ഡ്ജ് എ​ന്‍. ഹ​രി​കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​കും. കേ​ര​ള ബാ​ര്‍ കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​മാ​ന്‍ ഇ ​ഷാ​ന​വാ​സ് ഖാ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ ജ​ഡ്ജി​മാ​രാ​യ കെ ​എ​ന്‍ സു​ജി​ത്ത്, എ​സ് കൃ​ഷ്ണ​കു​മാ​ര്‍, എം ​മ​നോ​ജ്, ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് എ​സ് ശ്രീ​രാ​ജ്, ജി​ല്ലാ ഗ​വ​ണ്‍​മെ​ന്‍റ് പ്ലീ​ഡ​ര്‍ സേ​തു​നാ​ഥ​ന്‍ പി​ള്ള തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

കൊ​ല്ലം: കൊ​ല്ലം നാ​ടാ​ർ സം​ഘ​ത്തി​ന്‍റെ റി​പ്പ​ബ്ലി​ക് ദി​നാ​ച​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഇന്ന് കൊ​ല്ലം ന​ഗ​ര​ത്തി​ൽ കൂ​ട്ട​യോ​ട്ടം സം​ഘ​ടി​പ്പി​ക്കും. രാ​വി​ലെ 7.30ന് ​ക​ന്‍റോ​ൺ​മെ​ന്‍റ് സൗ​ത്തി​ലെ നാ​ടാ​ർ സം​ഘം അ​ങ്ക​ണ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് എ.​അ​ശോ​ക് കു​മാ​ർ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തും.
തു​ട​ർ​ന്ന് ഏ​ഷ്യാ മാ​സ്റ്റേ​ഴ്സ് കാ​യി​ക​മേ​ള​യി​ൽ 70 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രു​ടെ ഓ​ട്ട​ത്തി​ൽ വി​ജ​യി​ച്ച റ്റി.​ഡി.​രാ​ജേ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ടാ​ർ സം​ഘം ഹാ​ളി​ൽ നി​ന്നും കൂ​ട്ട​യോ​ട്ടം ആ​രം​ഭി​ക്കും. കൊ​ച്ചു​പി​ലാം​മൂ​ട്, ബീ​ച്ച്റോ​ഡ് വ​ഴി ചി​ന്ന​ക്ക​ട റൗ​ണ്ടി​ലെ​ത്തി തി​രി​കെ ബീ​ച്ച് റോ​ഡ്, ബെ​ൻ​സി​ഗ​ർ ഹോ​സ്പി​റ്റ​ൽ വ​ഴി നാ​ടാ​ർ സം​ഘം ഹാ​ളി​ലെ​ത്തും.

നാ​ടാ​ർ സം​ഘം കു​ടും​ബാം​ഗ​ങ്ങ​ളും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളും അ​ട​ക്കം 300-ൽ ​അ​ധി​കം പേ​ർ കൂ​ട്ട​യോ​ട്ട​ത്തി​ൽ പ​ങ്കെ​ടു​ക്കും. സ്നേ​ഹ​വും സ​മാ​ധാ​ന​വും സാ​ഹോ​ദ​ര്യ​വും ഊ​ട്ടി​യു​റ​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി​യാ​ണ് കൂ​ട്ട​യോ​ട്ടം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.