അ​മൃ​ത വി​ശ്വ വി​ദ്യാ​പീ​ഠ​ത്തി​ല്‍ വി​ദ്യു​ത് 2020 നാളെ മു​ത​ല്‍
Tuesday, January 28, 2020 11:18 PM IST
അ​മൃ​ത​പു​രി: അ​മൃ​ത വി​ശ്വ വി​ദ്യാ​പീ​ഠം അ​മൃ​ത​പു​രി കാം​പ​സി​ല്‍ നാളെ മു​ത​ല്‍ ഒ​ന്‍​പ​താ​മ​ത് വി​ദ്യു​ത് 2020 ദേ​ശീ​യ​ത​ല അ​ന്ത​ര്‍ ക​ലാ​ല​യ ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ക്കു​ന്നു. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ക​ലാ​ല​യ മ​ത്സ​ര​വേ​ദി​ക​ളി​ലൊ​ന്നാ​യ വി​ദ്യു​തി​ല്‍ പ​തി​നാ​യി​രം വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ക്കും.
വി​ദ്യാ​ര്‍​ഥിക​ള്‍​ക്കാ​യി ലൈ​ഫ് സ​യ​ന്‍​സ​സ്, ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ടെ​ക്നോ​ള​ജി, റോ​ബോ​ട്ടി​ക്സ്, ബ​യോ​ടെ​ക്നോ​ള​ജി, റൂ​റ​ല്‍ ഡ​വ​ല​പ്മെ​ന്‍റ് എ​ന്നി​ങ്ങ​നെ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ ശി​ല്‍​പ്പ​ശാ​ല​ക​ള്‍ സം​ഘ​ടി​പ്പി​ക്കും. ഐ​എ​സ്ആ​ര്‍​ഒ​യു​ടെ ലി​ക്വി​ഡ് പ്രൊ​പ്പ​ല്‍​ഷ​ന്‍ സി​സ്റ്റം സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ എ​സ്. സു​നി​ല്‍​കു​മാ​ര്‍ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.
വി​ദ്യു​ത് ഉ​ത്സ​വ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥിക​ള്‍ അ​ട​ക്കം ഇ​രു​പ​തി​നാ​യി​ര​ത്തി​ല്‍ അ​ധി​കം പേ​ര്‍ പ​ങ്കെ​ടു​ക്കും. റോ​ബോ​ട്ടി​ക്സ്, കോ​ഡിം​ഗ് ഭാ​ഷ​യാ​യ പൈ​ത്ത​ണ്‍, സൈ​ബ​ര്‍ സെ​ക്യൂ​രി​റ്റി എ​ന്നി​വ​യി​ല​ട​ക്കം ഇ​രു​പ​ത്തി​യാ​റ് വി​ഷ​യ​ങ്ങ​ളി​ല്‍ ശി​ല്‍​പ്പ​ശാ​ല സം​ഘ​ടി​പ്പി​ക്കും. സി​നി​മാ​സ്വാ​ദ​നം, ഫോ​ട്ടോ​ഗ്ര​ഫി, മാ​നേ​ജ്മെ​ന്‍റ്, നെ​ക്സ്റ്റ് ജ​ന​റേ​ഷ​ന്‍ സീ​ക്വ​ന്‍​സിം​ഗ്, സോ​ളാ​ര്‍ സെ​ല്‍​സ്, ഗെ​യിം ഡ​വ​ല​പ്മെ​ന്‍റ്, വോ​യി​സ് ക​ണ്‍​ട്രോ​ള്‍​ഡ് ഓ​ട്ടോ​മേ​ഷ​ന്‍, പ്രോ​ജ​ക്ട് മാ​നേ​ജ്മെ​ന്‍റ് എ​ന്നി​ങ്ങ​നെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ലും ശി​ല്‍​പ്പ​ശാ​ല​ക​ളു​ണ്ടാ​കും.
വി​ദ്യാ​ര്‍​ഥിക​ള്‍​ക്കാ​യി മു​പ്പ​തി​ല്‍ അ​ധി​കം മ​ത്സ​ര​ങ്ങ​ളാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 15 ല​ക്ഷം രൂ​പ​യു​ടെ സ​മ്മാ​ന​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കാ​നു​ള്ള അ​വ​സ​ര​മു​ണ്ട്.
മൂ​ന്നു ദി​വ​സ​ത്തെ ഉ​ത്സ​വ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ട്ടോ എ​ക്സ്പോ​യി​ല്‍ ലം​ബോ​ര്‍​ഗി​നി, ഫോ​ര്‍​ഡ് മ​സ്താം​ഗ്, ഡോ​ഡ്ജ് ച​ല​ഞ്ച​ര്‍, പോ​ര്‍​ഷെ തു​ട​ങ്ങി​യ 50 പ്രീ​മി​യം ബ്രാ​ന്‍​ഡ് വി​ന്‍റേ​ജ് വാ​ഹ​ന​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കും.
മൂ​ന്നു ദി​വ​സ​ത്തെ ക​ലാ​പ്ര​ക​ട​ത്തി​ല്‍ കോ​റി​യോ​നൈ​റ്റ് എ​ന്ന പേ​രി​ല്‍ നൃ​ത്ത മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും. മ്യൂ​സി​ക്ക​ല്‍ ബാ​ന്‍​ഡാ​യ അ​ഗം, ന്യൂ​ക്ലി​യ എ​ന്നി​വ​യു​ടെ പ്ര​ക​ട​ന​വും ഉ​ണ്ടാ​വും.
ശാ​സ്ത്രം, സാ​ങ്കേ​തി​ക​വി​ദ്യ, മാ​ന​വി​ക​ത, ക​ല, മാ​നേ​ജ്മെ​ന്‍റ് എ​ന്നി​ങ്ങ​നെ വി​വി​ധ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ചി​ന്ത​ക​ള്‍ ഒ​ന്നി​ക്കേ​ണ്ട​ത് ഭാ​വി​യു​ടെ ആ​വ​ശ്യ​മാ​ണെ​ന്ന് അ​മൃ​ത വി​ശ്വ വി​ദ്യാ​പീ​ഠം ഡീ​ന്‍ ഡോ. ​ബാ​ല​കൃ​ഷ്ണ​ന്‍ ശ​ങ്ക​ര്‍ വി​ശ​ദ​മാ​ക്കി.