കു​ടി​വെ​ള്ള ക്ഷാ​മം; ന​ട​പ​ടി അ​വ​ലോ​ക​നം ചെ​യ്ത് ജി​ല്ലാ വി​ക​സ​ന സ​മി​തി
Tuesday, January 28, 2020 11:33 PM IST
കൊ​ല്ലം: ന​ഗ​ര​ത്തി​ലെ കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കാ​നു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ള്‍ അ​വ​ലോ​ക​നം ചെ​യ്ത് ജി​ല്ലാ വി​ക​സ​ന സ​മി​തി. മേ​യ​ര്‍ ഹ​ണി ബ​ഞ്ച​മി​നാ​ണ് വി​ഷ​യം ഉ​ന്നി​യി​ച്ച​ത്. നി​ല​വി​ല്‍ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ് ന​ഗ​ര​ത്തി​ല്‍ കു​ടി​വെ​ള്ളം ല​ഭി​ക്കു​ന്ന​ത്. ശാ​സ്താം​കോ​ട്ട കാ​യ​ലി​നെ മാ​ത്രം ആ​ശ്ര​യി​ച്ച് ന​ഗ​ര​ത്തി​ലെ ജ​ല​ഉ​പ​ഭോ​ഗം നി​ര്‍​വ​ഹി​ക്കാ​നാ​വി​ല്ല. ഞാ​ങ്ക​ട​വ് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ള്‍ നീ​ക്കി വേ​ഗ​ത്തി​ല്‍ യാ​ഥാ​ര്‍​ഥ്യ​മാ​ക്ക​ണ​മെ​ന്നും മേ​യ​ര്‍ പ​റ​ഞ്ഞു.
ച​ട​യ​മം​ഗ​ല​ത്ത് പൂ​ര്‍​ത്തീ​ക​രി​ക്കാ​നു​ള്ള കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളി​ലെ സാ​ങ്കേ​തി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ച്ച് എ​ത്ര​യും പെ​ട്ടെ​ന്ന് ജ​ന​ങ്ങ​ള്‍​ക്ക് കു​ടി​വെ​ള്ളം ല​ഭ്യാ​ക്കു​ന്ന​തി​ന് ന​ട​പ​ടി​യു​ണ്ടാ​വ​ണ​മെ​ന്ന് മു​ല്ല​ക്ക​ര ര​ത്‌​നാ​ക​ര​ന്‍ എംഎ​ല്‍എ ​ആ​വ​ശ്യ​പ്പെ​ട്ടു. റോ​ഡ് മു​റി​ച്ച് പൈ​പ്പ് ഇ​ടു​മ്പോ​ഴു​ണ്ടാ​കു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ ബ​ദ​ല്‍ മാ​ര്‍​ഗ​ങ്ങ​ള്‍ ക​ണ്ടെ​ത്ത​ണം. പ​രീ​ക്ഷാ​കാ​ലം അ​ടു​ത്ത​തി​നാ​ല്‍ സ്‌​കൂ​ളു​ക​ളി​ല്‍ കു​ടി​വെ​ള്ള ക്ഷാ​മം നേ​രി​ടാ​തെ നോ​ക്കേ​ണ്ട​തു​ണ്ട്. ആ​ശു​പ​ത്രി​ക​ള്‍, ഓ​ഫീ​സു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങാ​തി​രി​ക്കാ​ന്‍ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും എം​എ​ല്‍എ ​പ​റ​ഞ്ഞു.
ഓ​ച്ചി​റ, ക്ലാ​പ്പ​ന, ആ​ല​പ്പാ​ട്, കു​ല​ശേ​ഖ​ര​പു​രം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി ​രാ​ധാ​ര​ണി ആ​വ​ശ്യ​പ്പെ​ട്ടു. കാ​ട്ടി​ല്‍​ക്ക​ട​വ് പാ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​ര​വി​പു​രം റെ​യി​ല്‍​വേ ഓ​വ​ര്‍ ബ്രി​ഡ്ജ് നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥ​ലം ഏ​റ്റെ​ടു​പ്പ് ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നും പു​ലി​മു​ട്ടു​ക​ളു​ടെ നി​ര്‍​മാ​ണം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും എം ​നൗ​ഷാ​ദ് എം​എ​ല്‍ആ​വ​ശ്യ​പ്പെ​ട്ടു.
കൊ​ല്ലം-ചെ​ങ്ങ​ന്നൂ​ര്‍ വേ​ണാ​ട് മു​ട​ക്കം​കൂ​ടാ​തെ സ​ര്‍​വീ​സ് ന​ട​ത്ത​ണ​മെ​ന്ന് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എംപി​യു​ടെ പ്ര​തി​നി​ധി എ​ബ്ര​ഹാം സാ​മു​വ​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.
പ​ദ്ധത​ിക​ളു​ടെ നി​ര്‍​വ​ഹ​ണ​ത്തി​ന് വ​കു​പ്പു​ത​ല ഏ​കോ​പ​ന​ത്തി​ന് ജി​ല്ല​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ്ര​ത്യേ​ക ശ്ര​ദ്ധ​ചെ​ലു​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍ പ​റ​ഞ്ഞു. ജി​ല്ലാ പ്ലാ​നി​ംഗ് ഓ​ഫീ​സ​ര്‍ പി ​ഷാ​ജി, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗിച്ചു.