റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ല്‍ നി​റ സാ​ന്നി​ധ്യ​മാ​യി എ​ന്‍​എ​സ്എ​സ്
Tuesday, January 28, 2020 11:34 PM IST
ച​വ​റ: റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള​ത്തി​ന്‍റെ പ്രാ​തി​നി​ധ്യം അ​റി​യി​ച്ച് പ​രേ​ഡി​ല്‍ കേ​ര​ള​ത്തി​ന്‍റെ നി​റ സാ​ന്നി​ധ്യ​മാ​യി നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കിം (എ​ന്‍​എ​സ്എ​സ്). ന്യൂ​ഡ​ല്‍​ഹി​യി​ലെ രാ​ജ് പ​ഥ​ത്തി​ല്‍ പ​രേ​ഡി​ല്‍ പ​ങ്കെ​ടു​ത്ത ഏ​ക സി​വി​ലി​യ​ന്‍ ക​ണ്ടി​ജ​ന്‍റാ​ണ് എ​ന്‍​എ​സ്എ​സ്.
ഒ​രു മാ​സ​ത്തോ​ളം നീ​ണ്ട പ​രി​ശീ​ല​ന​ത്തി​നൊ​ടു​വി​ല്‍ 140-പേ​രാ​ണ് വി​ജ​യ് ചൗ​ക്ക് മു​ത​ല്‍ ഇ​ന്ത്യാ ഗേ​റ്റ് വ​രെ​യു​ള​ള ര​ണ്ട​ര​ക്കി​ലോ​മീ​റ്റ​ര്‍ ഒ​ത്തൊ​രു​മി​ച്ച് നീ​ങ്ങി​യ​ത്. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​യി 15- പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​രും ഇ​വ​രോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.
കേ​ര​ള​ത്തി​ല്‍ നി​ന്നു​ള​ള വി​വി​ധ കോ​ളേ​ജു​ക​ളി​ല്‍ നി​ന്നാ​യി തി​ര​ഞ്ഞെ​ടു​ത്ത എ​ന്‍​എ​സ്എ​സ് സം​ഘ​ത്തെ ന​യി​ച്ച​ത് എ​ന്‍​എ​സ്എ​സ് ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​റും ച​വ​റ ബേ​ബി​ജോ​ണ്‍ സ്മാ​ര​ക സ​ര്‍​ക്കാ​ര്‍ കോ​ളേ​ജി​ലെ പ്രോ​ഗ്രാം ഓ​ഫീ​സ​റു​മാ​യ ഡോ. ​ജി ഗോ​പ​കു​മാ​റാ​ണ്.
31 ന് ​സം​ഘം നാ​ട്ടി​ലെ​ത്തും. ത​ങ്ങ​ളു​ടെ പ്രി​യ അ​ധ്യാ​പ​ക​നാ​യ ഗോ​പ​കു​മാ​റി​നെ സ്വീ​ക​രി​ക്കാ​നു​ള​ള ത​യാ​റെ​ടു​പ്പി​ലാ​ണ് ച​വ​റ കോ​ളേ​ജി​ലെ കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും.