കൊ​റോ​ണ വൈ​റ​സ്; നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ത്തു​ന്നു
Monday, February 17, 2020 11:43 PM IST
കൊല്ലം: ചൈ​ന​യി​ലെ വു​ഹാ​നി​ല്‍ നി​ന്നും തി​രി​ച്ചെ​ത്തി ഡ​ല്‍​ഹി​യി​ല്‍ 14 ദി​വ​സ​ത്തെ ക​ര്‍​ശ​ന നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന 30 വി​ദ്യാ​ര്‍​ഥി​ക​ള്‍ ഇ​ന്നും നാ​ളെ​യു​മാ​യി കൊ​ല്ല​ത്ത് എ​ത്തി​ച്ചേരും. ആ​ര്‍​ക്കും രോ​ഗ​ബാ​ധ ഇ​ല്ലെ​ന്ന് പ​രി​ശോ​ധ​ന​ക​ളി​ല്‍ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ചി​കി​ത്സാ പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​രം ഇ​വ​ര്‍ 14 ദി​വ​സ​ത്തേ​ക്കു കൂ​ടി ക​ര്‍​ശ​ന ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ല്‍ തു​ട​രേ​ണ്ട​താ​ണെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​വി.​വി.​ഷേ​ര്‍​ളി അ​റി​യി​ച്ചു.
കേ​ര​ള​ത്തി​ല്‍ നി​ന്നും പു​റ​ത്തേ​യ്ക്ക് പോ​കു​ന്ന​വ​ര്‍​ക്ക്, പ്രാ​ദേ​ശി​ക​മാ​യി രോ​ഗ സം​ക്ര​മ​ണം ഇ​തു​വ​രെ റി​പ്പോ​ര്‍​ട് ചെ​യ്യാ​ത്ത​തി​നാ​ല്‍ അ​വി​ടെ ഐ​സൊ​ലേ​ഷ​നോ ഹോം ​ക്വാ​റ​ന്റ്റൈ​നോ ആ​വ​ശ്യ​മി​ല്ല. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള​വ​രോ​ട് നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യി റി​പ്പോ​ര്‍​ട് ചെ​യ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഡിഎം​ഒ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.
കൊ​റോ​ണ കേ​സു​ക​ളി​ല്‍ 28 ദി​വ​സ​ത്തെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​ക്കി​യ​വ​ര്‍​ക്കു​ള്ള മെ​ഡി​ക്ക​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന് അ​ത​ത് പ്ര​ദേ​ശ​ത്തെ സ​ര്‍​ക്കാ​ര്‍ ആ​രോ​ഗ്യ കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.
വീ​ടു​ക​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞ​വ​ര്‍​ക്ക് ഈ ​സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. ജി​ല്ല​യി​ല്‍ വീ​ട്ടു നി​രീ​ക്ഷ​ണ​ത്തി​ല്‍ നി​ല​വി​ല്‍ 156 പേ​രാ​ണ് ഉ​ള്ള​ത്. പു​തി​യ​താ​യി ആ​രും ചി​കി​ത്സ​ക്കാ​യി എ​ത്തി​യി​ട്ടി​ല്ല. എ​ട്ടു പേ​ര്‍ കൂ​ടി നി​രീ​ക്ഷ​ണ കാ​ലാ​വ​ധി ക​ഴി​ഞ്ഞ് പു​റ​ത്തു​വ​ന്ന​താ​യും ആ​രോ​ഗ്യ ജാ​ഗ്ര​ത പു​ല​ര്‍​ത്തു​ന്ന​താ​യും ഡി.​എം.​ഒ അ​റി​യി​ച്ചു.