ബ​ജ​റ്റി​ൽ കേ​ര​കൃ​ഷി​ക്ക് തു​ക അ​നു​വ​ദി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം
Monday, February 17, 2020 11:43 PM IST
കു​ണ്ട​റ: സം​സ്ഥാ​ന ബ​ജ​റ്റി​ൽ കേ​ര​കൃ​ഷി​ക്ക് തു​ക അ​നു​വ​ദി​ക്കാ​ത്ത​തി​ൽ കേ​ര ക​ർ​ഷ​ക സം​ഘം മ​ൺ​ട്രോ​തു​രു​ത്ത് മേ​ഖ​ലാ ക​ൺ​വ​ൻ​ഷ​ൻ പ്ര​തി​ഷേ​ധി​ച്ചു. ക​ൺ​വ​ൻ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജി. ​ഗോ​പി​നാ​ഥ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കി​ട​പ്രം തെ​ക്ക് വീ​ര​ഭ​ദ്ര സ്വാ​മി ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ ചേ​ർ​ന്ന ക​ൺ​വ​ൻ​ഷ​നി​ൽ എ​ൻ. വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​സിം​ലാ​സ​ന​ൻ, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ആ​ർ. പ്ര​കാ​ശം എ​ന്നി​വ​ർ വി​ഷ​യ​മ​വ​ത​രി​പ്പി​ച്ചു.
വേ​ലി​യേ​റ്റം മൂ​ലം തെ​ങ്ങു​കൃ​ഷി ന​ശി​ക്കു​ന്ന​തി​നെ സം​ബ​ന്ധി​ച്ച് സ​മ​ഗ്ര​മാ​യ പ​ഠ​ന​വും മ​ൺ​ട്രോ​തു​രു​ത്ത് പാ​ക്കേ​ജും ന​ട​പ്പി​ലാ​ക്ക​ണം. ന​ശി​ച്ചു​പോ​യ തെ​ങ്ങു​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം വേ​ണം, ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യു‌​ടെ പ​രി​ധി​യി​ൽ പ്ര​കൃ​തി ദു​ര​ന്ത​മാ​യ ഉ​പ്പു​വേ​ലി​യേ​റ്റം മൂ​ല​മു​ള്ള നാ​ശ​വും ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും ക​ൺ​വ​ൻ​ഷ​ൻ സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു.
പൂ​പ്പാ​ണി രാ​ജേ​ന്ദ്ര​ൻ, ജി. ​വി​ശ്വം​ഭ​ര​ൻ, പ​ട​ന്ന​മാ​ട്ടേ​ൽ മം​ഗ​ളാ​ന​ന്ദ​ൻ, എ​സ്. സ​ന്തോ​ഷ്കു​മാ​ർ, കി​ട​പ്രം ര​വീ​ന്ദ്ര​നാ​ഥ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി എ​ൻ. വി​ജ​യ​ൻ-​പ്ര​സി​ഡ​ന്‍റ്, എ​സ്. സ​ന്തോ​ഷ്കു​മാ​ർ - വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ്, ആ​ർ. ശ്രീ​നാ​ഥ- സെ​ക്ര​ട്ട​റി, ഡി. ​ര​വീ​ന്ദ്ര​നാ​ഥ​ൻ-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ആ​ർ. പ്ര​കാ​ശ്-​ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.