ബി​ഷ​പ് ജെ​റോം ച​ര​മ വാ​ർ​ഷി​കാ​ച​ര​ണം 22 മു​ത​ൽ
Wednesday, February 19, 2020 11:17 PM IST
കൊ​ല്ലം: ദൈ​വ​ദാ​സ​ൻ ബി​ഷ​പ് ജെ​റോം എം ​ഫെ​ർ​ണാ​ണ്ട​സ് തി​രു​മേ​നി​യു​ടെ ഇ​രു​പ​ത്തി​യെ​ട്ടാം ച​ര​മ​വാ​ർ​ഷി​കാ​ച​ര​ണം കൊ​ല്ലം രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 22 മു​ത​ൽ 25 വ​രെ ന​ട​ക്കു​മെ​ന്ന് രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മൊ​ൺ​സീ​ഞ്ഞോ​ർ വി​ൻ​സെ​ന്‍റ് മ​ച്ചാ​ഡോ​യും ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഫാ. ​റൊ​മാ​ൻ​സ് ആ​ന്‍റ​ണി​യും അ​റി​യി​ച്ചു.
ഇ​രു​പ​ത്തി​ര​ണ്ടി​ന് രാ​വി​ലെ പ​ത്തി​ന് പാ​സ്റ്റ​ർ സെ​ന്‍റ​റി​ൽ വി​ശ്വാ​സം നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ക്കു​ന്ന സെ​മി​നാ​ർ ബി​ഷ​പ് എ​മി​രി​ത്തൂ​സ് ഡോ. ​സ്റ്റാ​ൻ​ലി റോ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ച​ങ്ങ​നാ​ശേ​രി മാ​ർ​ത്തോ​മാ വി​ദ്യാ​നി​കേ​ത​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. ജോ​സ​ഫ് കൊ​ല്ലാ​റ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. 23ന് ​കെ സി ​വൈ എം ​കൊ​ല്ലം രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദൈ​വ​ദാ​സ​ന്‍റെ ജ​ന്മ​ഗേ​ഹ​മാ​യ കോ​യി​വി​ള​യി​ൽ യു​വ​ജ​ന​സം​ഗ​മം ന​ട​ക്കും.
രാ​വി​ലെ 6.30ന് ​കോ​യി​വി​ള സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​ക്ക് ശേ​ഷം എ​ട്ടി​ന് ത​ങ്ക​ശേ​രി ക​ത്തീ​ഡ്ര​ൽ ച​ർ​ച്ചി​ലെ ബി​ഷ​പ് ജെ​റോ​മി​ന്‍റെ ക​ബ​റി​ട​ത്തി​ലേ​ക്ക് പ​ദ​യാ​ത്ര ന​ട​ക്കും. വൈ​കു​ന്നേ​രം 4.30ന് ​ക​ബ​റി​ട​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും ദി​വ്യ​ബ​ലി​യും ഉ​ണ്ടാ​കും. 24 ​ന് രാ​വി​ലെ പ​ത്തു മു​ത​ൽ നാ​ല് വ​രെ ക​ബ​റി​ട​ത്തി​ൽ അ​ഖ​ണ്ഡ​ജ​പ​മാ​ല​യു​ണ്ടാ​കും. 25ന് വൈ​കു​ന്നേ​രം നാ​ലി​ന് ത​ങ്ക​ശേ​രി ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ ദി​വ്യ​ബ​ലി​ക്ക് കൊ​ല്ലം ബി​ഷ​പ് ഡോ ​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ക​യും മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ ബ​സേ​ലി​യോ​സ് ക്ളി​മ്മീ​സ് ക​ത്തോ​ലി​ക്ക ബാ​വ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്യും. തു​ട​ർ​ന്ന് ക​ബ​റി​ട​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും പ്രാ​ർ​ഥ​ന​യും ഉ​ണ്ടാ​കും.