ഇരുപത് ല​ക്ഷ​ത്തി​ന്‍റെ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പോ​ലീ​സ് പി​ടി​കൂ​ടി
Wednesday, February 19, 2020 11:17 PM IST
കൊ​ല്ലം: 20 ല​ക്ഷ​ത്തി​ന്‍റെ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പോ​ലീ​സ് പി​ടി​കൂ​ടി.
ഇ​ര​വി​പു​രം പ​ള്ളി​മു​ക്ക് പോ​സ്റ്റാ​ഫീ​സ് ജം​ഗ്ഷ​ന് സ​മീ​പം തേ​ജ​സ് ന​ഗ​ർ 152 നെ​ടി​യ​വി​ള വീ​ട്ടി​ൽ നൗ​ഫാ കോ​യ ത​ങ്ങ​ളു​ടെ കോ​ന്പൗ​ണ്ട ിൽ ​നി​ർ​ത്തി​യി​ട്ടി​രു​ന്ന ടാ​റ്റാ എ​യ്സ് വാ​ഹ​ന​ത്തി​ൽ നി​ന്നും സ​മീ​പ​ത്തെ ഷാ​നൂ​ർ മ​ൻ​സി​ലി​ൽ ബി​നോ​യ് ഷാ​നൂ​രി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഗോ​ഡൗ​ണി​ൽ നി​ന്നും 24 ചാ​ക്കു​ക​ളി​ലാ​യി നി​റ​ച്ചി​രു​ന്ന 60000 പാ​ക്ക​റ്റോ​ളം വി​വി​ധ​യി​ന​ത്തി​ൽ​പ്പെ​ട്ട നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ആ​ണ് പി​ടി​കൂ​ടി​യ​ത്.
കൊ​ല്ലം സി​റ്റി പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി ഇ​വ പി​ടി​ച്ചെ​ടു​ത്ത​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ബി​നോ​യ് ഷാ​നൂ​രി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണെ​ന്ന് ക​ണ്ടെ​ത്തി. ഇ​യാ​ൾ​ക്കും കൂ​ട്ടാ​ളി​ക്കു​മെ​തി​രെ ഇ​ര​വി​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. പി​ടി​ച്ചെ​ടു​ത്ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ​ക്ക് മാ​ർ​ക്ക​റ്റി​ൽ ഏ​ക​ദേ​ശം 20 ല​ക്ഷം രൂ​പാ വി​ല​മ​തി​ക്കും.‌
സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ നാ​രാ​യ​ണ​ൻ റ്റി​യ്ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. കൊ​ല്ലം സി​റ്റി സ്പെ​ഷ​ൽ ബ്രാ​ഞ്ച് എ​സി​പി ന​സീ​ർ എം ​എ., എ​സി​പി ഡി​സി​ബി എം ​അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ര​വി​പു​രം പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി​നോ​ദ്, എ​സ്ഐ​മാ​രാ​യ അ​നീ​ഷ്, രാ​ജേ​ന്ദ്ര​ൻ, എ​എ​സ്ഐ​മാ​രാ​യ അ​മ​ൽ, ഷാ​ജി, ഡി​സ്ട്രി​ക്ട് അ​ന്‍റി ന​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ ആ​ക്ഷ​ൻ ഫോ​ഴ്സ് അം​ഗ​ങ്ങ​ളാ​യ എ​സ്ഐ ജ​യ​കു​മാ​ർ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ സീ​നു, സ​ജു, മ​നു, ബൈ​ജു ജെ​റോം എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി.