കാ​മ​ന്‍​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ല്‍ ഉ​ത്സ​വം നാ​ളെ മു​ത​ൽ
Wednesday, February 19, 2020 11:17 PM IST
ച​വ​റ: ശ​ങ്ക​ര​മം​ഗ​ലം കാ​മ​ന്‍​കു​ള​ങ്ങ​ര മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വം 21 മു​ത​ല്‍ 28-വ​രെ ന​ട​ക്കും. ശി​വ​രാ​ത്രി ദി​ന​മാ​യ നാ​ളെ രാ​വി​ലെ 7.30- ന് ​ഭ​സ്മ നി​ര്‍​മ്മാ​ണം.​എ​ട്ടി​ന് ക്ഷേ​ത്രം ത​ന്ത്രി താ​ഴ​മ​ണ്‍ മ​ഠം ക​ണ്ട​ര​ര് രാ​ജീ​വ​രു​ടെ മു​ഖ്യ കാ​ര്‍​മ്മി​ക​ത്വ​ത്തി​ല്‍ മ​ഹാ മൃ​ത്യു​ഞ്ജ ഹോ​മം, 10- ന് ​നാ​മ ജ​പ യ​ജ്ഞം, വൈ​കു​ന്നേ​രം നാ​ലി​ന് സ​ര്‍​വൈ​ശ്വ​ര്യ പൂ​ജ, ആ​റി​ന് കേ​ളി​കൊ​ട്ട്, രാ​ത്രി ഏ​ഴി​ന് ക്ഷേ​ത്രം ത​ന്ത്രി​യു​ടെ മു​ഖ്യ കാ​ര്‍​മ്മി​ക​ത്വ​ത്തി​ല്‍ എ​ട്ട് ദി​വ​സം നീ​ണ്ട് നി​ല്‍​ക്കു​ന്ന ഉ​ത്സ​വ​ത്തി​ന് കൊ​ടി​യേ​റും.
രാ​ത്രി എ​ട്ടി​ന് ച​ല​ച്ചി​ത്ര താ​രം അ​മ്പി​ളി ദേ​വി​യു​ടെ നൃ​ത്തം, 11- ന് ​ക​ര്‍​ണ ശ​പ​ഥം, കി​രാ​തം -ക​ഥ​ക​ളി. 24- ന് ​രാ​വി​ലെ ആ​റി​ന് അ​ഖ​ണ്ഡ​നാ​മ ജ​പ​യ​ജ്ഞം. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ല്ലേ​ഴ്ത്ത് മു​ക്ക് അ​ര​ത്ത​ക​ണ്ഠ ക്ഷേ​ത്ര​ത്തി​ല്‍ നി​ന്നും താ​ല​പ്പൊ​ലി ഘോ​ഷ​യാ​ത്ര.
27- ന് ​രാ​വി​ലെ 11-മു​ത​ല്‍ ഉ​ത്സ​വ ബ​ലി​യും തു​ട​ര്‍​ന്ന് ദ​ര്‍​ശ​ന​വും. രാ​ത്രി ഏ​ഴി​ന് ഭ​ക്തി ഗാ​ന​മേ​ള, 10-ന് ​പ​ള​ളി​വേ​ട്ട. 28- ന് ​രാ​വി​ലെ 7.30-ന് ​ആ​റാ​ട്ട് ബ​ലി. വൈ​കു​ന്നേ​രം നാ​ലി​ന് വാ​ദ്യ​മേ​ള​ങ്ങ​ള്‍, താ​ല​പ്പൊ​ലി എ​ന്നി​വ​യു​ടെ അ​ക​മ്പ​ടി​യോ​ടെ ആ​റാ​ട്ട് ഘോ​ഷ​യാ​ത്ര കൊ​റ്റ​ന്‍​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ലെ​ത്തും. തു​ട​ര്‍​ന്ന് ആ​റാ​ട്ട് ന​ട​ത്തി ക്ഷേ​ത്ര​ത്തി​ലെ​ത്തി ആ​റാ​ട്ട് ക​ല​ശം ന​ട​ക്കും.