മ​ദ്യ​നി​രോ​ധ​ന ജാ​ഥ​യ്ക്ക് കൊ​ല്ല​ത്ത് സ്വീ​ക​ര​ണം ന​ൽ​കി
Wednesday, February 19, 2020 11:17 PM IST
കൊ​ല്ലം : ജ​ന​വി​രു​ദ്ധ മ​ദ്യ​ന​യം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള മ​ദ്യ​നി​രോ​ധ​ന സം​സ്ഥാ​ന സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തൃ​ശൂ​ർ ശാ​ന്തി​പു​രം മ​ദ്യ​വി​രു​ദ്ധ വേ​ദി​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച ജാ​ഥ​യ്ക്ക് കൊ​ല്ല​ത്ത് കെസിബിസി മ​ദ്യ​വി​രു​ദ്ധ സ​മി​തി കൊ​ല്ലം രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

പ​ഞ്ചാ​യ​ത്ത് - ന​ഗ​ര​സ​ഭാ നി​യ​മ​ത്തി​ലെ 232, 447 വ​കു​പ്പു​ക​ൾ പു​നഃ​സ്ഥാ​പി​ക്കു​ക, എ​ൽഡിഎ​ഫ് സ​ർ​ക്കാ​ർ പു​തു​താ​യി അ​നു​വ​ദി​ച്ച മു​ഴു​വ​ൻ ബാ​റു​ക​ളും അ​ട​ച്ചു പൂ​ട്ടു​ക, വീ​ര്യം കു​റ​ഞ്ഞ മ​ദ്യം ഉ​ല്പ്പാ​ദി​പ്പി​ക്കു​വാ​ൻ ന​ൽ​കി​യ അ​നു​മ​തി പി​ൻ​വ​ലി​ക്കു​ക, ഡ്രൈ ​ഡേ ഒ​ഴി​വാ​ക്കാ​നും പ​ബ്ബു​ക​ൾ ആ​രം​ഭി​ക്കു​വാ​നു​മു​ള്ള നീ​ക്കം അ​വ​സാ​നി​പ്പി​ക്കു​ക, എ​ല്ലാ മ​ദ്യ​ശാ​ല​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​സ​മ​യം പ​ര​മാ​വ​ധി രാ​ത്രി എട്ട് വ​രെ​യാ​ക്കു​ക, മ​ദ്യ ല​ഭ്യ​ത കു​റ​യ്ക്കാ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ സ​മ​യ​ബ​ന്ധി​ത പ​രി​പാ​ടി പ്ര​ഖ്യാ​പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ജാ​ഥ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. നാ​ളെ വൈ​കുന്നേരം തി​രു​വ​ന​ന്ത​പു​ര​ത്ത് ജാ​ഥ സ​മാ​പി​ക്കും.

കൊ​ല്ല​ത്ത് ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ കേ​ര​ള മ​ദ്യ​നി​രോ​ധ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​രാ​ധാ​കൃ​ഷ്ണ​ൻ പെ​രു​ന്പ​ട​ത്ത് അ​ധ്യക്ഷ​നാ​യി​രു​ന്നു. ജാ​ഥാ ക്യാ​പ്റ്റ​ൻ ഫാ. ​വ​ർ​ഗീ​സ് മു​ഴു​ത്തേ​റ്റ്, യോ​ഹ​ന്നാ​ൻ ആ​ന്‍റ​ണി, തോ​പ്പി​ൽ ജി. ​വി​ൻ​സെ​ന്‍റ്, എ.​ജെ. ഡി​ക്രൂ​സ്, കു​ഞ്ഞ​ച്ച​ൻ പ​രു​ത്തി​യ​റ, കെ.​വി. രാ​ജ്മോ​ഹ​ൻ, ഇ​ബ്രാ​ഹിം​കു​ട്ടി, കെ.​എ. ഗോ​പി​നാ​ഥ​ൻ, സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ച​ടി​പ്പു​രം, ജാ​ഥാ കോ​ഡി​നേ​റ്റ​ർ സി.​സി.​രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.