ഭ​ക്ഷ​ണ​ശാ​ല​ക​ളിൽ ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി
Thursday, February 20, 2020 11:41 PM IST
കു​ന്നി​ക്കോ​ട് : മേ​ഖ​ല​യി​ല്‍ വി​വി​ധ ഭ​ക്ഷ​ണ​ശാ​ല​ക​ള്‍ ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി. ഹെ​ൽ​ത്തി​കേ​ര​ള​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് വി​ള​ക്കു​ടി കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഹോ​ട്ട​ൽ, ബേ​ക്ക​റി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ന്ന​ത്.

മാ​ലി​ന്യ​ങ്ങ​ള്‍, പ്ലാ​സ്റ്റി​ക്കു​ക​ള്‍ എ​ന്നി​വ കൂ​ട്ടി​യി​ട്ട് ക​ത്തി​ച്ച സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പി​ഴ ചു​മ​ത്തി. ഭ​ക്ഷ​ണ​ശാ​ല​ക​ളി​ലെ ആ​ഹാ​ര​വ​സ്തു​ക്ക​ള്‍, പ​ഴ​കി​യ ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ള്‍ എ​ന്നി​വ പ​രി​ശോ​ധി​ച്ചു. നി​ബ​ന്ധ​ന​ക​ള്‍ ലം​ഘി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ട​ക​ള്‍​ക്ക് ക​ര്‍​ശ​ന​നി​ര്‍​ദേ​ശ​വും ന​ല്‍​കി. പ​രി​ശോ​ധ​ന​ക്ക് വി​ള​ക്കു​ടി കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ അ​ല​ക്സാ​ണ്ട​ർ കെ, ​ജെ എ​ച്ച് ഐ ​മാ​രാ​യ ജാ​സ്മി​ൻ, ര​മ്യ, അ​ർ​ച്ച​ന,എ​ൻ ശ്രീ​ക​ല എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.