തെന്നല ജി.ബാലകൃഷ്ണപിള്ളയു‌ടെ നവതി ആഘോഷങ്ങൾക്ക് തുടക്കം
Thursday, February 20, 2020 11:41 PM IST
ശാ​സ്താം​കോ​ട്ട: കെ​പി​സി​സി പ്ര​സി​ഡന്‍റ് എം​പി, എം​എ​ൽ​എ ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ൽ തന്‍റേ​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച സം​ശു​ദ്ധ രാ​ഷ്ട്രീ​യ​ത്തി​ന് ഉ​ട​മ​യാ​യ തെ​ന്ന​ല ജി.​ബാ​ല​കൃ​ഷ്ണ​പി​ള്ള​യു​ടെ ന​വ​തി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. ​തെ​ന്ന​ല​യു​ടെ ജ​ന്മ​ഗ്രാ​മ​മാ​യ ശൂ​ര​നാ​ട് വ​ട​ക്ക് തെ​ന്ന​ല ബം​ഗ്ലാ​വി​ൽ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തി​രി​കൊ​ളു​ത്തി.

പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്ക് എ​ന്നും മാ​തൃ​ക​യാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് തെ​ന്ന​ല ന​ട​ത്തി വ​ന്നി​രു​ന്ന​തെ​ന്ന് മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.​കാ​ലി​യാ​യ പോ​ക്ക​റ്റു​മാ​യെ​ത്തി സ​മ്പ​ന്ന​ന്മാ​രാ​കു​ന്ന രാ​ഷ്ട്രീ​യ​ക്കാ​ർ​ക്കി​ട​യി​ൽ ഏ​റെ വ്യ​ത്യ​സ്ത​നാ​യി​രു​ന്നു അ​ദ്ദേ​ഹം.​ കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യി​രി​ക്കെ നൂ​റി​ല​ധി​കം സീ​റ്റു​ക​ളി​ൽ വി​ജ​യി​പ്പി​ച്ച് യു​ഡി​എ​ഫി​നെ കേ​ര​ള​ത്തി​ന്‍റെ ഭ​ര​ണം ഏ​ല്പി​ച്ച കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​കാ​ശ​ഗോ​പു​ര​മാ​ണ് തെ​ന്ന​ല. പ​ദ​വി​ക​ൾ​ക്കു വേ​ണ്ടി​യാ​ക​രു​ത് പൊ​തു പ്ര​വ​ർ​ത്ത​നം ന​ട​ത്തേ​ണ്ട​തെ​ന്ന് തെ​ളി​യി​ച്ച സൗ​മ്യ​നാ​യ നേ​താ​വ്.​ പ​ദ​വി​ക​ൾ പ​ല​തും ത​ന്നെ വി​ട്ട് അ​ക​ലു​മ്പോ​ഴും പ​രി​ഭ​വം കാ​ട്ടാ​തെ പ്ര​സ്ഥാ​ന​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്കു വേ​ണ്ടി നി​ല​കൊ​ണ്ട നേ​താ​വാ​ണ് തെ​ന്ന​ല​യെ​ന്ന് മു​ല്ല​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ർ​ത്തു.

ച​ട​ങ്ങി​ൽ ഐ​എ​ൻ​റ്റി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ.​ച​ന്ദ്ര​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡന്‍റ് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി, കെ​പി​സി​സി വൈ​സ് പ്ര​സി​ഡന്‍റ് ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പി.​രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, ജി.​ര​തീ​കു​മാ​ർ, കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം എം.​വി ശ​ശി​കു​മാ​ര​ൻ നാ​യ​ർ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പി.​കെ ര​വി, കാ​രു​വ​ള്ളി​ൽ ശ​ശി,കോ​ൺ​ഗ്ര​സ്‌ ബ്ലോ​ക്ക് പ്ര​സി​ഡന്‍റു​മാ​രാ​യ തു​ണ്ടി​ൽ നൗ​ഷാ​ദ്,കെ.​സു​കു​മാ​ര​ൻ നാ​യ​ർ, നേ​താ​ക്ക​ളാ​യ എ​ൻ.​കൃ​ഷ്ണ​പി​ള്ള, എ​ച്ച്.​അ​ബ്ദു​ൾ ഖ​ലീ​ൽ,പെ​രും​കു​ളം ല​ത്തീ​ഫ്, മം​ത്തി​ൽ ര​ഘു, വേ​ണു വൈ​ശാ​ലി എ​ന്നി​വ​ർ പ്രസംഗിച്ചു.

ജ​ന്മ​നാ​ടാ​യ ശൂ​ര​നാ​ട്ട് തെ​ന്ന​ല​യു​ടെ ന​വ​തി കോ​ൺ​ഗ്ര​സ് ശൂ​ര​നാ​ട്, ശൂ​ര​നാ​ട് വ​ട​ക്ക് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.​ ന​വ​തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മാ​ർ​ച്ച് മൂന്നിന് ​ആ​ന​യ​ടി അ​മ​രാ​ദ്രി ഓഡി​റ്റോ​റി​യ​ത്തി​ൽ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ്, ശൂ​ര​നാ​ട് തെ​ക്കേ​മു​റി എ​ച്ച്.​എ​സ് ജം​ഗ്ഷ​നി​ൽ സാം​സ്ക്കാ​രി​ക സ​മ്മേ​ള​നം, ​മാ​ർ​ച്ച് എട്ടിന് വൈ​കുന്നേരം നാലിന് ശൂ​ര​നാ​ട് ഗ​വ എ​ച്ച്എ​സ്എ​സ് അ​ങ്ക​ണ​ത്തി​ൽ വ​ച്ച് സ​മാ​പ​ന സ​മ്മേ​ള​ന​വും തെ​ന്ന​ല ജി.​ബാ​ല​കൃ​ഷ്ണ​പി​ള്ള​യ്ക്ക് ആ​ദ​ര​വും ന​ട​ക്കും.​ മു​ഖ്യ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.​ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ് മു​ൻ മു​ഖ്യ​മ​ന്ത്രി എ.​കെ ആ​ന്‍റ​ണി നി​ർ​വ​ഹി​ക്കും.​ച​ല​ച്ചി​ത്ര താ​രം പ​ത്മ​ശ്രീ മ​മ്മൂ​ട്ടി മു​ഖ്യാ​തി​ഥി​യാ​കും.

ര​മേ​ശ് ചെ​ന്നി​ത്ത​ല, ഉ​മ്മ​ൻ ചാ​ണ്ടി, കാ​നം രാ​ജേ​ന്ദ്ര​ൻ, പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി എംപി, ഒ.​രാ​ജ​ഗോ​പാ​ൽ എം​എ​ൽ​എ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും. ​ഉ​ച്ച​യ്ക്ക് ര​ണ്ടാ​യി​രം പേ​ർ​ക്ക് ന​വ​തി സ​ദ്യ​യും ഉ​ണ്ടാ​കും.