ആം​ഗ​ൻ​വാ​ടി കെ​ട്ടി​ട​ത്തി​ന് ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി
Friday, February 21, 2020 11:05 PM IST
ആ​ദി​ച്ച​ന​ല്ലൂ​ർ: ആ​ദി​ച്ച​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ർ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന 23ാം ന​ന്പ​ർ ആം​ഗ​ൻ​വാ​ടി​യു​ടെ പു​തി​യ കെ​ട്ടി​ട​ത്തി​ന് ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​സു​ഭാ​ഷ് ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം നാ​സ​റു​ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ തോ​മ​സ് ജേ​ക്ക​ബ്, പ​ഞ്ചാ​യ​ത്തം​ഗം മ​ധു​സൂ​ദ​ന​ൻ, എ​ഇ അ​ജ​യ​കു​മാ​ർ, ആം​ഗ​ൻ​വാ​ടി വ​ർ​ക്ക​ർ സു​ലോ​ച​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ൽ​നി​ന്ന് 665000 രൂ​പ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 400000 രൂ​പ​യും ചേ​ർ​ത്ത് പ​ത്ത് ല​ക്ഷ​ത്തി അ​റു​പ​ത്തി അ​യ്യാ​യി​രം രൂ​പ​യ്ക്കാ​ണ് കെ​ട്ടി​ടം നി​ർ​മ്മി​ക്കു​ന്ന​ത്.