കു​ണ്ട​റ വ​ലി​യ പ​ള്ളി​യി​ൽ മാ​ർ അ​ന്ത്ര​യോ​സ് ബാ​വ​യു​ടെ ശ്രാ​ദ്ധ​പ്പെ​രു​ന്നാ​ളി​ന് കൊ​ടി​യേ​റി
Friday, February 21, 2020 11:05 PM IST
കു​ണ്ട​റ: കു​ണ്ട​റ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് സി​റി​യ​ൻ ച​ർ​ച്ചി​ൽ മാ​ർ അ​ന്ത്ര​യോ​സ് ബാ​വ​യു​ടെ ശ്രാ​ദ്ധ​പ്പെ​രു​ന്നാ​ളി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ൺ ചാ​ക്കോ കൊ​ടി​യേ​റ്റി. തു​ട​ർ​ന്ന് ന​ട​ന്ന തി​രു​നാ​ൾ സ​മാ​രം​ഭ കു​ർ​ബാ​ന​യ്ക്ക് ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ തേ​വോ​ദോ​റോ​സ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
ഇ​ന്ന് രാ​വി​ലെ 6.45ന് ​ഫാ. പി. ​ടി. ഷാ​ജ​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് ആ​ത്മീ​യ സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത വാ​ർ​ഷി​ക പ​രി​പാ​ടി​ക​ൾ ന​ട​ക്കും. നാ​ളെ രാ​വി​ലെ 8.30ന് ​ഡോ. ഗീ​വ​ർ​ഗീ​സ് മാ​ർ യൂ​ലി​യോ​സി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന, തു‌​ട​ർ​ന്ന് ഇ​ട​വ​ക ദി​നാ​ഘോ​ഷം. ഫാ. ​സാം. പി ​ജോ​ർ​ജ് ക്ലാ​സ് ന​യി​ക്കും. 25 മു​ത​ൽ 27 വ​രെ വൈ​കു​ന്നേ​രം 6.30 മു​ത​ൽ ഏ​ഴു​വ​രെ സ​ന്ധ്യാ​ന​മ​സ്കാ​രം, വ​ച​ന​ശു​ശ്രൂ​ഷ എ​ന്നി​വ ന​ട​ക്കും. 28ന് ​രാ​വി​ലെ 10.30ന് ​ഫാ. ഷി​ബു ബേ​ബി ന​യി​ക്കു​ന്ന ധ്യാ​നം, 29ന് ​രാ​ത്രി ഏ​ഴി​ന് പ​ത്ത​നാ​പു​രം സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ൽ ഡോ. ​അ​ച്ചാ​മ്മ ജോ​ർ​ജ് ത​ല​വൂ​ർ ന​യി​ക്കു​ന്ന വ​ച​ന ശു​ശ്രൂ​ഷ.
മാ​ർ​ച്ച് ഒ​ന്നി​ന് രാ​വി​ലെ 8.30ന് ​ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മ പൗ​ലോ​സ് ദ്വി​തി​യ​ൻ കാ​തോ​ലി​ക്ക ബാ​വ, ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദീ​യ​സ്കോ​റോ​സ് എ​ന്നി​വ​രു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന, രാ​ത്രി ഏ​ഴി​ന് ഫാ. ​തോ​മ​സ് പി. ​മു​ക​ളി​ൽ ന​യി​ക്കു​ന്ന വ​ച​ന ശു​ശ്രൂ​ഷ.
ര​ണ്ടി​ന് വൈ​കു​ന്നേ​രം ആ​റി​ന് സ​ഖ​റി​യാ മാ​ർ അ​ന്തോ​നി​യോ​സി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ഭ​ക്തി​നി​ർ​ഭ​ര​മാ​യ റാ​സ, രാ​ത്രി 11ന് ​സ്നേ​ഹ​വി​രു​ന്ന്, മൂ​ന്നി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​പ്ര​ദ​ക്ഷി​ണം, കൊ​ടി​യി​റ​ക്ക്, രാ​ത്രി ഏ​ഴി​ന് ബൈ​ബി​ൾ നാ​ട​കം. ‌
പ​ത്ര​സ​മ്മേ​ള​ത്തി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ൺ ചാ​ക്കോ, സ​ഹ​വി​കാ​രി ഫാ. ​ജോ​ൺ ഗീ​വ​ർ​ഗീ​സ്, ഇ​ട​വ​ക സെ​ക്ര​ട്ട​റി റ്റി. ​മാ​ത്തു​ണ്ണി പ​ണി​ക്ക​ർ, ഇ​ട​വ​ക കൈ​ക്കാ​ര​ൻ ബി​നു എം. ​പ​ണി​ക്ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.