പൗ​ര​ത്വ സ​മ​രം കേ​ര​ളം ഇ​ന്ത്യ​ക്ക് മാ​തൃ​ക​യെ​ന്ന്
Friday, February 21, 2020 11:07 PM IST
കൊ​ല്ലം: രാ​ജ്യ​ത്തെ മ​ത​കീ​യ​മാ​യി ഭി​ന്നി​പ്പി​ക്കാ​ൻ മോ​ദി സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന ഇ​രു​ണ്ട നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ ഒ​രു​മ​യു​ടെ പ്ര​തി​രോ​ധം തീ​ർ​ത്ത പി​ണ​റാ​യി സ​ർ​ക്കാ​ർ ഇ​ന്ത്യ​ക്ക് മാ​തൃ​ക​യാ​ണെ​ന്ന് ഐ​എ​ൻ.​എ​ൽ അ​ഖി​ലേ​ന്ത്യാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. മു​ഹ​മ്മ​ദ് സു​ലൈ​മാ​ൻ പ​റ​ഞ്ഞു.
പൊ​തു​സ​മ​ര​നി​ര​യി​ൽ നി​ന്നും സ​ങ്കു​ചി​ത​മാ​യ രാ​ഷ്ട്രീ​യ താ​ൽ​പ്പ​ര്യ​ങ്ങ​ൾ​ക്ക് വേ​ണ്ടി മാ​റി​നി​ൽ​ക്കാ​നു​ള്ള യു​ഡി​എ​ഫ് തീ​രു​മാ​നം അ​പ​ക്വ​വും പ​രോ​ക്ഷ​മാ​യി​ട്ടെ​ങ്കി​ലും സം​ഘപ​രി​വാ​റി​നെ സ​ഹാ​യി​ക്ക​ലു​മാ​ണ്. കൊ​ല്ലം പ്ര​സ്ക്ല​ബി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ്വാ​ത​ന്ത്ര്യ​സ​മ​രാ​ന​ന്ത​രം എ​ല്ലാ വൈ​ചാ​ത്യ​ങ്ങ​ളും നി​ല​നി​ർ​ത്തി ഇ​ന്ത്യ​ൻ ജ​ന​ത ഒ​റ്റ​ക്കെ​ട്ടാ​യി ഏ​റ്റെ​ടു​ത്ത​താ​ണ് ഈ ​സ​മ​രം. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ആ​രോ​ഗ്യ​ക​ര​മാ​യ തി​രി​ച്ചു​വ​ര​വാ​ണ് ഇ​ത് കാ​ണി​ക്കു​ന്ന​ത്. പൊ​തു​മു​ത​ൽ പോ​ലീ​സ് ത​ന്നെ ന​ശി​പ്പി​ച്ചും സ​മാ​ധാ​ന​പ​ര​മാ​യ സ​മ​ര​ക്കാ​രെ വെ​ടി​വെ​ച്ച്കൊ​ന്നും ക​ള്ള​ക്കേ​സു​ക​ൾ ഉ​ണ്ടാ​ക്കി​യും യോ​ഗി​യു​ടെ സ​ർ​ക്കാ​ർ ഗു​ണ്ടാ രാ​ജാ​ണ് യു​പി​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
സ​മ​ര​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്തു​ന്ന​തി​നെ​തി​രെ ന്യാ​യാ​ധി​പ​ന്മാ​രും കോ​ട​തി​ക​ളും ഉ​യ​ർ​ത്തു​ന്ന ശ​ബ്ദം പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ളു​ടെ വി​ജ​യ​മാ​ണ്. ഡ​ൽ​ഹി​യ്ക്ക് പി​റ​കെ വ​രു​ന്ന ബീ​ഹാ​ർ തി​ര​ഞ്ഞെ​ടു​പ്പി​ലും ബി​ജെ​പി പ​രാ​ജ​യ​പ്പെ​ടും.
പൗ​ര സ​മ​ര​ങ്ങ​ൾ വ​ർ​ഗീ​യ ശ​ക്തി​ക​ളെ തു​റ​ന്നു കാ​ട്ടി​യും അ​ക​റ്റി​നി​ർ​ത്തി​യും ബ​ഹു​സ്വ​ര​ത​യി​ലൂ​ടെ​ത​ന്നെ മു​ന്നോ​ട്ടു​കൊ​ണ്ടു പോ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ഖി​ലേ​ന്ത്യാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ, ദേ​ശീ​യ ട്ര​ഷ​റ​ർ ഡോ. ​എ.​എ അ​മീ​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​എം ഷ​രീ​ഫ്, ജ​ന​റ​ൽ​സി​ക്ര​ട്ട​റി സൈ​നു​ദീ​ൻ ആ​ത​നാ​ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.