കൊ​ല്ലം തു​യ്യം കൈ​കെ​ട്ടി ഈ​ശോ തീ​ർ​ഥാ​ട​നം നാ​ളെ​മു​ത​ൽ
Monday, February 24, 2020 11:09 PM IST
കൊ​ല്ലം: തു​യ്യം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ കൈ​കെ​ട്ടി​യ ഈ​ശോ​യു​ടെ തീ​ർ​ഥാ​ട​നം നാ​ളെ​മു​ത​ൽ ഏ​പ്രി​ൽ എ​ട്ടു​വ​രെ ന​ട​ക്കും. നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് രാ​മ​ൻ​കു​ള​ങ്ങ​ര​യി​ൽ നി​ന്ന് ആ​രം​ഭി​ക്കു​ന്ന തീ​ർ​ഥാ​ട​ന വി​ളം​ബ​ര പ​ദ​യാ​ത്ര കൊ​ല്ലം രൂ​പ​ത വി​കാ​രി ജ​ന​റ​ൽ മോ​ൺ.​വി​ൻ​സ​ന്‍റ് മ​ച്ചാ​ഡോ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഇ​ട​വ​ക വി​കാ​രി ഫാ.​ബ​ഞ്ച​മി​ൻ പ​ള്ളി​യാ​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ദ​യാ​ത്ര​യാ​യി തു​യ്യം പ​ള്ളി അ​ങ്ക​ണ​ത്തി​ൽ എ​ത്തും. കൊ​ല്ലം ബി​ഷ​പ് ഡോ.​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി തീ​ർ​ഥാ​ട​ന പ​താ​ക ഉ​യ​ർ​ത്തി തീ​ർ​ഥാ​ട​ന സ​മാ​രം​ഭ വി​ളം​ബ​ര പ്ര​ഖ്യാ​പ​നം ന​ട​ത്തും. തു​ട​ർ​ന്ന് ബി​ഷ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​രി​ശി​ന്‍റെ വ​ഴി​യും ദി​വ്യ​ബ​ലി​യും.
തീ​ർ​ഥാ​ട​ന ദി​വ​സ​ങ്ങ​ളി​ൽ എ​ല്ലാ​ദി​വ​സും രാ​വി​ലെ അ​ഞ്ചി​ന് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, 5.30നും 6.30​നും ഉ​ച്ച​യ്ക്ക് 12നും ​ദി​വ്യ​ബ​ലി​യും വൈ​കു​ന്നേ​രം 4.30ന് ​കു​രി​ശി​ന്‍റെ വ​ഴി​യും ദി​വ്യ​ബ​ലി​യും ന​ട​ത്തും. തീ​ർ​ഥാ​ട​ന കാ​ല​യ​ള​വി​ലെ വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ പ്ര​ത്യേ​ക പ്രാ​ർ​ഥ​നാ ശു​ശ്രൂ​ഷ​ക​ൾ രാ​വി​ലെ 10.30മു​ത​ൽ ഉ​ച്ച​യ്ക്ക് 1.30വ​രെ ന​ട​ക്കും.
മാ​ർ​ച്ച് 30മു​ത​ൽ ഏ​പ്രി​ൽ‌ ര​ണ്ടു​വ​രെ വൈ​കു​ന്നേ​രം ആ​റു​മു​ത​ൽ കൊ​ല്ലം രൂ​പ​ത ഹ​വി​യ​ർ ഗോ​സ്പ​ൽ മി​നി​സ്ട്രീ​സ് ടീം ​ന​യി​ക്കു​ന്ന ധ്യാ​ന​വും ഉ​ണ്ടാ​യി​രി​ക്കും. മാ​ർ​ച്ച് 19ന് ​രാ​വി​ലെ പ​ത്തി​ന് വി​ശു​ദ്ധ യൗ​സേ​പ്പി​ന്‍റെ തി​രു​നാ​ൾ സ​മൂ​ഹ​ബ​ലി​യും തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്നും ന​ട​ക്കും. കൊ​ല്ലം രൂ​പ​ത ബി​ഷ​പ് എ​മ​രി​ത്തൂ​സ് ഡോ.​സ്റ്റാ​ൻ​ലി റോ​മ​ൻ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വൈ​കു​ന്നേ​രം 4.30ന് ​കു​രി​ശി​ന്‍റെ വ​ഴി.
സം​ഘാ​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ഫാ.​ബ​ഞ്ച​മി​ൻ പ​ള്ളി​യാ​ടി, ജ​യ​ബെ​ൻ പി.​ബാ​ബു, സോ​ണു പീ​റ്റ​ർ, ജോ​ർ​ജ്കു​ട്ടി ഏ​ലി​യാ​സ്, തോ​മ​സ് ജോ​ൺ, ശോ​ഭാ തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.

ജോ​ബ് ഫെ​യ​ര്‍ ഇ​ന്ന്

കൊല്ലം: ക​രു​നാ​ഗ​പ്പ​ള്ളി ന​ഗ​ര​സ​ഭ​യും കു​ടും​ബ​ശ്രീ ദേ​ശീ​യ ന​ഗ​ര​ഉ​പ​ജീ​വ​ന മി​ഷ​നും സം​യു​ക്ത​മാ​യി ഇ​ന്ന് രാ​വി​ലെ 10 മു​ത​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി ടൗ​ണ്‍ ക്ല​ബ്ബി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ജോ​ബ് ഫെ​യ​റി​ല്‍ എ​ന്‍ യുഎ​ല്‍എം ​കോ​ഴ്‌​സു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ക​രു​നാ​ഗ​പ്പ​ള്ളി ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.