ആ​ദി​വാ​സി യു​വ​തി​യ്ക്ക് വ​ഴി​യ​രി​കി​ല്‍ സു​ഖ​പ്ര​സ​വം
Wednesday, February 26, 2020 11:19 PM IST
പു​ന​ലൂ​ര്‍: പ്ര​സ​വ​വേ​ദ​ന​യെ​ത്തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് വ​രും​വ​ഴി ആ​ദി​വാ​സി യു​വ​തി റോ​ഡ​രി​കി​ല്‍ ബ​ന്ധു​വി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് ആ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി. അ​ച്ച​ന്‍​കോ​വി​ല്‍ ഗി​രി​ജ​ന്‍ കോ​ള​നി​വാ​സി​യാ​യ സു​ജി​ത(23)​യാ​ണ് ആ​ശു​പ​ത്രി​യി​ലേ​യ്ക്കു​ള്ള യാ​ത്രാ​മ​ധ്യേ പ്ര​സ​വി​ച്ച​ത്. അ​മ്മ​യും കു​ഞ്ഞും ആ​രോ​ഗ്യ​ത്തോ​ടെ പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്നു.
തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് സം​ഭ​വം. അ​ഞ്ച​ര​യോ​ടെ സു​ജി​ത​യ്ക്ക് പ്ര​സ​വ വേ​ദ​ന തു​ട​ങ്ങി​യ​താ​യി പ​റ​യ.ു​ന്നു. വി​വ​ര​മ​റി​ഞ്ഞ് ഭ​ർ​ത്താ​വ് അ​ന​ന്തു​വും ബ​ന്ധു​ക്ക​ളും പ്ര​മോ​ട്ട​ര്‍ കെ.​ശൈ​ല​ജ​യും ചേ​ർ​ന്ന് ജീ​പ്പി​ൽ ചെ​ങ്കോ​ട്ട​വ​ഴി ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് പു​റ​പ്പെ​ട്ടു. പ​ള്ളി​വാ​സ​ലി​ല്‍ എ​ത്തി​യ​പ്പോ​ഴേ​യ്ക്കും വേ​ദ​ന ക​ല​ശ​ലാ​യി.
സു​ജി​ത​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം ജീ​പ്പി​ല്‍ നി​ന്നും പു​റ​ത്തി​റ​ക്കി തൊ​ട്ട​ടു​ത്ത് ബ​ന്ധു​വീ​ട്ടി​ലേ​യ്ക്ക് കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് വീ​ട്ടു​മു​റ്റ​ത്ത് പ്ര​സ​വി​ച്ച​ത്. സ​മ​യം അ​പ്പോ​ള്‍ ഏ​ഴേ​മു​ക്കാ​ലാ​യി​രു​ന്നു. പി​ന്നീ​ട് അ​ച്ച​ന്‍​കോ​വി​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും ന​ഴ്‌​സി​നെ വ​രു​ത്തി പൊ​ക്കി​ള്‍​ക്കൊ​ടി മു​റി​ച്ചു പ്രാ​ഥ​മി​ക പ​രി​ച​ര​ണ​വും ന​ല്‍​കി​യ ശേ​ഷം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു.
തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ്രൊ​മോ​ട്ട​ര്‍​ക്കൊ​പ്പം സു​ജി​ത താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ​രി​ശോ​ധ​ന​ന​യ്ക്ക് എ​ത്തി​യി​രു​ന്നു. മ​ട​ങ്ങി വീ​ട്ടി​ല്‍ എ​ത്തി​യ​ശേ​ഷ​മാ​ണ് പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​ത്. സു​ജി​ത​യു​ടെ ര​ണ്ടാ​മ​ത്തെ പ്ര​സ​വ​മാ​ണി​ത്. ആ​ദ്യ​പ്ര​സ​വം വീ​ട്ടി​ലാ​യി​രു​ന്നു. അ​ന്ന് പി​റ​ന്ന പെ​ണ്‍​കു​ട്ടി​യ്ക്ക് മൂ​ന്നു വ​യ​സു​ണ്ട്.
അ​ച്ച​ന്‍​കോ​വി​ലി​ല്‍ നി​ന്നു​ള്ള ആ​ദി​വാ​സി പെ​ണ്‍​കു​ട്ടി​ക​ള്‍ യാ​ത്രാ​മ​ധ്യേ പ്ര​സ​വി​ച്ച സം​ഭ​വം മു​ന്‍​പും ഉ​ണ്ടാ​യി​ട്ടു​ണ്ട്. ര​ണ്ട​ര മ​ണി​ക്കൂ​റി​ലേ​റെ യാ​ത്ര ചെ​യ്താ​ലേ പു​ന​ലൂ​രി​ല്‍ എ​ത്താ​നാ​വൂ. അ​ഞ്ച​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ന്‍​കൈ എ​ടു​ത്ത് അ​ച്ച​ന്‍​കോ​വി​ലി​ന് വേ​ണ്ടി ആം​ബു​ല​ന്‍​സ്' സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ത് പ​ല​പ്പോ​ഴും ല​ഭ്യ​മാ​വു​ന്നി​ല്ലെ​ന്ന് പ​രാ​തി​യു​ണ്ട്.