കൊ​ല​പാ​ത​ക​ത്തിൽ സ​ഹോ​ദ​രങ്ങൾ അ​റ​സ്റ്റി​ൽ
Wednesday, February 26, 2020 11:39 PM IST
ചാ​ത്ത​ന്നൂ​ർ: കൊ​ല​പാ​ത​ക​ത്തിൽ സ​ഹോ​ദ​രങ്ങൾ അ​റ​സ്റ്റി​ൽ.
കഴിഞ്ഞ 25ന് ​ഉൗ​റാം​വി​ള വി​ഗ്നേ​ശ്വ​ർ വാ​ൾ മേ​ക്കേ​ഴ്സ് എ​ന്ന സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നും താ​മ​സ​ക്ക​ര​നു​മാ​യ ചാ​ത്ത​ന്നൂ​ർ താ​ഴം​വ​ട​ക്ക് പ്ലാ​വി​ള വീ​ട്ടി​ൽ മോ​ഹ​ന​ൻ (68) സ​മീ​പ​വാ​സി​യാ​യ ഉ​ണ്ണി എ​ന്ന​യാ​ളു​ടെ വ​സ്തു​വി​ൽ മ​ര​ിച്ചു കിടന്നതായി കാണപ്പെട്ടു.
തുടർന്ന് പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് ര​ജി​സ്റ്റ​ർ​ചെ​യ്ത കേ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ കൊ​ല​പാ​ത​ക​മാ​യി തെ​ളി​ഞ്ഞു. മ​യ്യ​നാ​ട് പ​ട​നി​ലം പ്ര​ശോ​ഭ​ന ഭ​വ​നി​ൽ സു​രേ​ഷ് (30) സ​ഹോ​ദ​ര​നും കേ​സി​ലെ പരാതി​ക്കാ​ര​നു​മാ​യി​രു​ന്ന പ്ര​ദീ​പ് (51) എ​ന്നി​വ​രെ ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മൂ​വ​രും മ​ദ്യ​പി​ച്ച് പ​ണ​മി​ട​പാ​ട് സം​ബ​ന്ധ​മാ​യി ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യും തു​ട​ർ​ന്ന് മോ​ഹ​ന​ന​നെ ഇ​രു​വ​രും ചേ​ർ​ന്ന് മ​ർ​ദി​ച്ച​തി​ൽ മ​ര​ണ​മടയുകയുമായിരുന്നു.
മൃ​ത​ശ​രീ​രം അ​ടു​ത്ത പു​ര​യി​ട​ത്തി​ൽ ഉ​പേ​ക്ഷി​ക്കു​ക​യും ചെ​യ്തു. ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ​ജ​സ്റ്റി​ൻ ജോ​ണ്‍ എ​സ്ഐ​മാ​രാ​യ സ​രി​ൻ, റെ​നോ​ക്സ്, നി​സാ​മു​ദീ​ൻ, സു​രേ​ഷ് ബാ​ബു, ഹ​രി​ലാ​ൽ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍റ് ചെ​യ്തു.