ന​ഗ​ര​ത്തി​ല്‍ തെ​രു​വ് നാ​യ നി​യ​ന്ത്ര​ണ​ത്തി​ന് സ്ഥി​രം സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തും: മേ​യ​ര്‍
Wednesday, February 26, 2020 11:39 PM IST
കൊല്ലം: ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തെ​രു​വ് നാ​യ ശ​ല്യം അ​മ​ര്‍​ച്ച ചെ​യ്യാ​ന്‍ സ്ഥി​രം സം​വി​ധാ​നം ഉ​ണ്ടാ​ക്കു​മെ​ന്ന് മേ​യ​ര്‍ ഹ​ണി ബ​ഞ്ച​മി​ന്‍ പ​റ​ഞ്ഞു. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പും ഇ​ന്ത്യ​ന്‍ വെ​റ്റ​റി​ന​റി അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ലോ​ക മൃ​ഗ വ​ന്ധീ​ക​ര​ണ ദി​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മേ​യ​ര്‍.
തെ​രു​വ് നാ​യ നി​യ​ന്ത്ര​ണ​ത്തി​ന് ശ​സ്ത്ര​ക്രി​യ ക്യാ​മ്പ് ഉ​ള്‍​പ്പെ​ടെ നാ​യ്ക്ക​ളെ പാ​ര്‍​പ്പി​ക്കാ​ന്‍ സ്ഥി​രം കെ​ന്ന​ലു​ക​ള്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ ഏ​ര്‍​പ്പെ​ടു​ത്തും. ഡോ​ക്ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ ഇ​തി​നാ​യി വ​ര്‍​ഷം മു​ഴു​വ​ന്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്ഥി​രം സം​വി​ധാ​നം വ​രും. ഓ​രോ വ​ര്‍​ഷ​വും ജി​ല്ല​യി​ല്‍ 15000 നാ​യ്ക​ളെ ജ​ന​ന നി​യ​ന്ത്ര​ണ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​മാ​ക്കും. അ​ഞ്ചു വ​ര്‍​ഷം​കൊ​ണ്ട് ജി​ല്ല​യെ പേ​വി​ഷ വി​മു​ക്ത​മാ​ക്കി വ​ള​ര്‍​ത്തു നാ​യ്ക്ക​ള്‍​ക്ക് ലൈ​സ​ന്‍​സും ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന് മേ​യ​ര്‍ പ​റ​ഞ്ഞു
ഇ​ന്ത്യ​ന്‍ വെ​റ്റ​റി​ന​റി അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ ​കെ കെ ​തോ​മ​സ് അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി ​രാ​ധാ​മ​ണി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ ഡോ ​ഡോ​ളി​മോ​ള്‍ പി ​ജോ​ര്‍​ജ്, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഡോ ​എ​സ് ല​താ​കു​മാ​രി, പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ബി​നു​ന്‍ വാ​ഹി​ദ്, മൃ​ഗ സം​ര​ക്ഷ​ണ വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഡോ.​ഡി. ഷൈ​ന്‍​കു​മാ​ര്‍, ഡോ ​അ​ജി​ത്ത് ബാ​ബു, ഡോ ​ഷാ​ജി റ​ഹ്മാ​ന്‍ എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു. തെ​രു​വു നാ​യ്ക്ക​ളു​ടെ ശ​സ്ത്ര​ക്രി​യ ക്യാ​മ്പി​ന് ഡോ ​സ​ജ​യ് കു​മാ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.