നി​ർ​ത്തിയിട്ടി​രു​ന്ന ലോ​റി അ​ഗ്നി​ക്കി​ര​യാ​യി
Tuesday, March 24, 2020 10:16 PM IST
ച​വ​റ: നി​ർ​ത്തിയിട്ടി​രു​ന്ന ടോ​റ​സ് ലോ​റി അ​ഗ്നി​ക്കി​ര​യാ​യി. പ​ന്മ​ന നെ​റ്റി​യാ​ട് ജം​ഗ്ഷ​നി​ൽ നി​ർ​ത്തിയിട്ടി​രു​ന്ന ടോ​റ​സ് ലോ​റി ഇന്നലെ പു​ല​ർ​ച്ചെ 3.30 ഓ​ടെ​യാ​ണ് ക​ത്തി​യ​ത്. വ​ൻ സ്ഫോ​ട​നം കേ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ൾ നോ​ക്കി​യ​പ്പോ​ഴാ​ണ് ലോ​റി ക​ത്തു​ന്ന​ത് ക​ണ്ട​ത്. പ്ര​ദേ​ശ​വാ​സി​ക​ൾ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ച​വ​റ ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തീ ​അ​ണ​ച്ച​തി​നെ തു​ട​ർ​ന്ന് വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. നെ​ടു​മ​ൺ​കാ​വ് സ്വ​ദേ​ശി ഫി​റോ​സ് ഖാ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ഹ​ന​മാ​ണ് ഇ​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ തേ​വ​ല​ക്ക​ര ക​ല്ല​യ്യ​ത്ത് അ​ൻ​സ​ർ ഈ ​ലോ​റി വാ​ട​ക​യ്ക്ക് ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു.

ഓ​ട്ടം ക​ഴി​ഞ്ഞശേ​ഷം തി​ങ്ക​ളാ​ഴ്ച്ച രാ​ത്രി ഏ​ഴോ​ടെ റോ​ഡ​രി​കി​ൽ ഒ​തു​ക്കി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ച​വ​റ ഫ​യ​ർ​ഫോ​ഴ്സ് അ​സിസ്റ്റന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പ്ര​സ​ന്ന​കു​മാ​ർ, സീ​നി​യ​ർ ഫ​യ​ർ ഓ​ഫീ​സ​ർ ഷാ​ജ​ഹാ​ൻ, ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ ഷാ​ജു, അ​ഭി​ലാ​ഷ്, കി​ര​ൺ, ജ​യ​പ്ര​കാ​ശ്, നാ​സീം, രാ​ധാ​കൃ​ഷ്ണ​ൻ, അ​ൻ​വ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തീ​യ​ണ​ച്ച​ത്. തു​ട​ർ​ന്ന് സ്ഥ​ല​ത്ത് പോ​ലീ​സ് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് സ​മീ​പ​ത്തെ സി​സി​ടി​വി പ​രി​ശോ​ധ​ന ന​ട​ത്തും. 38 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.