ലോ​ക്-​ഡൗ​ണ്‍ നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ച​തി​ന് സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ൽ 170 കേ​സു​ക​ൾ
Wednesday, March 25, 2020 10:21 PM IST
കൊ​ല്ലം: സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ ലോ​ക് ഡൗ​ണ്‍ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കാ​തെ​യും നി​ർ​ദേ​ശ​ങ്ങ​ൾ അ​വ​ഗ​ണി​ച്ചും നി​ര​ത്തി​ലി​റ​ങ്ങു​ക​യും കൂ​ട്ടം കൂ​ടു​ക​യും ചെ​യ്ത​തി​ന് സി​റ്റി​യി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി ഇ​ന്ന് 210 കേ​സു​ക​ൾ കൂ​ടി ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും 180 പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു.
ഇ​ന്ന​ലെ 105 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. അ​ഴീ​ക്ക​ൽ ഹാ​ർ​ബ​റി​ൽ നി​രോ​ധ​നം ലം​ഘി​ച്ച് കൂ​ട്ടം കൂ​ടി​യ 16 പേ​ർ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും നാ​ലു പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച് പൊ​തു​നി​ര​ത്തി​ലി​റ​ങ്ങി​യ കാ​ർ, മോ​ട്ടോ​ർ സൈ​ക്കി​ൾ, ഓ​ട്ടോ​റി​ക്ഷ തു​ട​ങ്ങി 195 ഓ​ളം വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു.
ചെ​റു​തും വ​ലു​തു​മാ​യ എ​ല്ലാ ക​വ​ല​ക​ളി​ലും പോ​ലീ​സ് പി​ക്ക​റ്റ് സ്ഥാ​പി​ക്കു​ക​യും പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഗ​വ​ണ്‍​മെ​ന്‍റ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന സ​മ​യ​പ​രി​ധി വ്യ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കേ​ണ്ട​താ​ണെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
അ​തേ​സ​മ​യം കൊ​ല്ലം റൂ​റ​ലി​ൽ 106 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച് നി​ര​ത്തു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ ഇ​റ​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​യും പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ അ​നാ​വ​ശ്യ​മാ​യി കൂ​ട്ടം കൂ​ടു​ന്ന​വ​ർ​ക്കെ​തി​രെ​യും ക​ർ​ശ​ന നി​യ​മ ന​ട​പ​ടി​ക​ൾ തു​ട​ർ​ന്നും സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ റ്റി.​നാ​രാ​യ​ണ​ൻ അ​റി​യി​ച്ചു.