ഹാ​ൻ​ഡ് വാ​ഷ് കി​യോ​സ്‌​ക്ക് ത​ക​ർ​ത്തു
Wednesday, March 25, 2020 10:23 PM IST
ശാ​സ്താം​കോ​ട്ട: കോ​വി​ഡ് 19 വൈ​റ​സ് വ്യാ​പ​ന​ത്തി​നെ​തി​രാ​യ ബ്രേ​ക്ക് ദ ​ചെ​യി​ൻ ചാ​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ച ഹാ​ൻ​ഡ് വാ​ഷ് കി​യോ​സ്‌​ക്‌ സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ത​ല്ലി​ത്ത​ക​ർ​ത്തു.
ശൂ​ര​നാ​ട് തെ​ക്ക് കി​ട​ങ്ങ​യം ന​ടു​വി​ൽ വ​ലി​യ വീ​ട്ടി​ൽ പ​ള്ളി​ക്ക് സ​മീ​പ​മു​ള്ള വെ​യി​റ്റിം​ഗ് ഷെ​ഡി​നോ​ട് ചേ​ർ​ന്ന് സ്ഥാ​പി​ച്ച ടാ​ങ്കും, അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ത​ല്ലി ത​ക​ർ​ത്ത​ത്. അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ൾ സ​മീ​പ​ത്തെ കു​ള​ത്തി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ലാ​ണ്. കെ ​കെ സി ​എ​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​യു​ടെ പേ​രി​ൽ പ്ര​ദേ​ശ​വാ​സി​ക​ളാ​യ ചെ​റു​പ്പ​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഹാ​ൻ​ഡ് വാ​ഷ് കി​യോ​സ്ക്ക് സ്ഥാ​പി​ച്ച​ത്.
അ​യ്യാ​യി​രം രൂ​പ​യോ​ളം ചി​ല​വ​ഴി​ച്ച് യു​വ​ജ​ന​ങ്ങ​ൾ സ്ഥാ​പി​ച്ച കി​യോ​സ്ക്ക് വ​ഴി​യാ​ത്രി​ക​ർ​ക്ക് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​യി​രു​ന്നെ​ന്നും ഇ​ത് ത​ല്ലി​ത്ത​ക​ർ​ത്ത സാ​മൂ​ഹ്യ വി​രു​ദ്ധ​ർ​ക്കെ​തി​രെ ശാ​സ്താം​കോ​ട്ട പോ​ലീ​സ് കേ​സെ​ടു​ക്ക​ണ​മെ​ന്നും ആ​ർ​എ​സ്പി സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ഉ​ല്ലാ​സ് കോ​വൂ​ർ ആ​വ​ശ്യ​പ്പെ​ട്ടു.