അ​മി​ത വി​ല​യ്ക്ക് സാ​ധ​ന​ങ്ങ​ൾ വി​ൽ​പ്പന; വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന
Monday, March 30, 2020 10:16 PM IST
കൊ​ല്ലം: വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​രി​ഞ്ച​ന്ത​യും, പൂ​ഴ്ത്തി​വ​യ്പ്പ്പും ന​ട​ക്കു​ന്നു​ണ്ടോ​യെ​ന്നും ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്നും അ​മി​ത​വി​ല ഈ​ടാ​ക്കു​ന്നു​ണ്ടോ​യെ​ന്നും വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന.
പ​രി​ശോ​ധ​ന​യി​ൽ ചു​മ​ന്ന ഉ​ള്ളി​യ്ക്കാ​ണ് ഇ​പ്പോ​ൾ മാ​ർ​ക്ക​റ്റി​ൽ ക്ര​മാ​തീ​ത​മാ​യി വി​ല​വ​ർ​ധ​ന ഉ​ണ്ടാ​യ​തെ​ന്നും മൊ​ത്ത​ക​ച്ച​വ​ട​ക്കാ​ർ കി​ലോ​യ്ക്ക് 75 മു​ത​ൽ 80 രൂ​പ​വ​രെ വി​ല​യ്ക്ക് ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ​ക്ക് ന​ൽ​കു​മ്പോ​ൾ ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ കി​ലോ​യ്ക്ക് 95 രൂ​പ​വ​രെ വി​ല​യ്ക്ക് വി​ൽ​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു.
അ​താ​യ​ത് ഒ​രു കി​ലോ​യ്ക്ക് ഏ​ക​ദേ​ശം 15 മു​ത​ൽ 25 രൂ​പാ​വ​രെ കൊ​ള്ള​ലാ​ഭം ഉ​ണ്ടാ​ക്കു​ന്നു. ചാ​മ​ക്ക​ട മാ​ർ​ക്ക​റ്റി​ന​ക​ത്ത് ക​ച്ച​വ​ടം ചെ​യ്യു​ന്ന ക​ട​ക​ളി​ൽ ഇ​ത്ത​ര​ത്തി​ൽ കി​ലോ​യ്ക്ക് 95 രൂ​പ നി​ര​ക്കി​ൽ ക​ച്ച​വ​ടം ചെ​യ്യു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്.
ക​ട ഉ​ട​മ​ക​ൾ ആ​രും ത​ന്നെ ഉ​ള്ളി വാ​ങ്ങി​യ​തി​ന്‍റെ ബി​ല്ലു​ക​ൾ കാ​ണി​ച്ചി​ട്ടി​ല്ല. മൊ​ത്ത​വി​ല ക​ച്ച​വ​ട​ക്കാ​ർ ബി​ല്ലു​ക​ൾ കൊ​ടു​ക്കാ​ത്ത​തി​നാ​ലാ​ണ് ബി​ല്ലു​ക​ൾ ഹാ​ജ​രാ​ക്കു​വാ​ൻ സാ​ധി​ക്കാ​തി​രു​ന്ന​തെ​ന്നും പ​റ​യു​ന്നു.
എ​ന്നാ​ൽ ബി​ൽ കോ​പ്പി​ക​ൾ ഹാ​ജ​രാ​ക്കു​വാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ പൂ​ർ​ണ​മാ​യും ഹാ​ജ​രാ​ക്കി​യി​ട്ടി​ല്ലാ ത്ത​തു​മാ​ണ്. മൊ​ത്ത​വി​ത​ര​ണ​ക്കാ​ർ സാ​ധ​ന​ങ്ങ​ൾ ന​ൽ​കു​മ്പോ​ൾ വെ​റും വെ​ള്ള​പേ​പ്പ​റി​ൽ വി​ല എ​ഴു​തി ന​ൽ​കു​ക​യാ​ണെ​ന്നും, അ​തി​ന്‍റെ ബ​ല​ത്തി​ൽ ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ൾ അ​മി​ത​മാ​യ വി​ല​യ്ക്ക് ന​ൽ​കു​ന്നു​യെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ ബോ​ധ്യ​പ്പെ​ട്ടു.
തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും വി​ജി​ല​ൻ​സ് ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും, ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തു​ന്ന പ​ക്ഷം ക​ട​ക​ളു​ടെ ലൈ​സ​ൻ​സ് റ​ദ്ദ് ചെ​യ്യു​ന്ന​ത് ഉ​ൾ​പ്പ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് റി​പ്പോ​ർ​ട്ട് ന​ൽ​കു​ന്ന​താ​ണെ​ന്നും വി​ജി​ല​ൻ​സ് അ​റി​യി​ച്ചു.
വി​ജി​ല​ൻ​സ് ദ​ക്ഷി​ണ​മേ​ഖ​ല പോ​ലീ​സ് സൂ​പ്ര​ണ്ട് ആ​ർ. ജ​യ​ശ​ങ്ക​റി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം കൊ​ല്ലം വി​ജി​ല​ൻ​സ് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​റാ​യ വി. ​ആ​ർ. ര​വി​കു​മാ​ർ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സു​നി​ൽ, ഹ​രി​ഹ​ര​ൻ, എ​എ​സ്‌​ഐ മാ​രാ​യ ബാ​ബു​കു​ട്ട​ൻ, സ​ജി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​വി​ലെ 11 മു​ത​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.