ബ്ലോ​ക്കു​ക​ളി​ൽ കൊ​റോ​ണ സെ​ന്‍റ​റു​ക​ൾ
Monday, March 30, 2020 10:16 PM IST
എ​സ്‌.​ആ​ർ.​സു​ധീ​ർ​കു​മാ​ർ

കൊ​ല്ലം: ജി​ല്ല​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഇ​ന്ന​ല​ത്തെ തി​ങ്ക​ളാ​ഴ്ച ന​ല്ല ദി​വ​സ​മാ​യി​രു​ന്നു. പു​തു​താ​യി കൊ​റോ​ണ കേ​സു​ക​ൾ ഒ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്യാ​ഞ്ഞ​ത് വ​ലി​യ ആ​ശ്വാ​സ​ത്തി​ന് വ​ക ന​ൽ​കി.
എ​ങ്കി​ലും ജാ​ഗ്ര​ത​യും ക​രു​ത​ലും കൂ​ടു​ത​ൽ ഊ​ർ​ജി​ത​മാ​യി തു​ട​രു​മെ​ന്ന് മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.
ജി​ല്ല​യി​ൽ 17000-ൽ ​അ​ധി​കം പേ​രാ​ണ് വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​ത്. ക്വാ​റ​ന്‍റ​യി​ൻ കാ​ലാ​വ​ധി​യി​ൽ ഇ​വ​ർ വീ​ടു​ക​ളി​ൽ ത​ന്നെ​യാ​ണ് ക​ഴി​യു​ന്ന​ത് എ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ഉ​റ​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
നി​രോ​ധ​നം ലം​ഘി​ച്ച് പു​റ​ത്തി​റ​ങ്ങു​ന്ന​വ​രെ ഇ​നി വീ​ടു​ക​ളി​ൽ ക​ഴി​യാ​ൻ അ​നു​വ​ദി​ക്കി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു വി​ട്ടു​വീ​ഴ്ച​യും ഉ​ണ്ടാ​കി​ല്ല.

ഇ​ങ്ങ​നെ​യു​ള്ള​വ​രെ ബ്ലോ​ക്ക് കൊ​റോ​ണ സെ​ന്‍റ​റു​ക​ളി​ൽ പാ​ർ​പ്പി​ക്കും. ഇ​തി​നാ​യി ജി​ല്ല​യി​ലെ 11 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലും കൊ​റോ​ണ കെ​യ​ർ സെ​ന്‍റ​റു​ക​ൾ തു​ട​ങ്ങും. ഇ​തി​നാ​യി സ്ഥ​ലം ഏ​റ്റെ​ടു​ത്ത് ക​ഴി​ഞ്ഞു. എ​ല്ലാ​വി​ധ സൗ​ക​ര്യ​വു​മു​ള്ള മു​റി​ക​ളി​ലാ​യി​രി​ക്കും നി​രോ​ധ​നം ലം​ഘി​ക്കു​ന്ന​വ​രെ പ്ര​ത്യേ​കം പാ​ർ​പ്പി​ക്കു​ക.

എ​ല്ലാ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​തി​ർ​ത്തി​യി​ലും ഹെ​ൽ​പ്പ് ലൈ​നു​ക​ൾ സ്ഥാ​പി​ക്കും. ജി​ല്ലാ​ത​ല ഹെ​ൽ​പ്പ് ലൈ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രി​ക്കും ഇ​വ​യു​ടെ പ്ര​വ​ർ​ത്ത​നം. ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​രു​ക​ളി​ൽ വി​ളി​ച്ച് പൊ​തു​ജ​ന​ത്തി​ന് സം​ശ​യ നി​വാ​ര​ണ​വും ന​ട​ത്താം.

ഇ​തു കൂ​ടാ​തെ വ​ഴി​യോ​ര​ങ്ങ​ളി​ൽ അ​ല​ഞ്ഞു തി​രി​ഞ്ഞ് ന​ട​ക്കു​ന്ന​വ​ർ​ക്കാ​യി മൂ​ന്ന് റി​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റു​ക​ളും പ്ര​വ​ർ​ത്തി​ക്കും.

ഓ​ച്ചി​റ പ​ര​ബ്ര​ഹ്മ ക്ഷേ​ത്ര ഭ​ര​ണ​സ​മി​തി​യു​ടെ സ​ത്രം, കൊ​ല്ലം ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്കൂ​ൾ, ലാ​ൽ ബ​ഹാ​ദൂ​ർ സ്റ്റേ​ഡി​യം എ​ന്നി​വ​യാ​ണ് റി​ഹാ​ബി​ലേ​റ്റ​ഷ​ൻ സെ​ന്‍റ​റു​ക​ൾ.

റോ​ഡു​ക​ളി​ൽ കി​ട​ന്നു​റ​ങ്ങു​ന്ന​വ​ർ അ​ട​ക്ക​മു​ള്ള എ​ല്ലാ​വ​രെ​യും ഈ ​പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ക്കും. ഇ​വ​ർ​ക്ക് മൂ​ന്നു നേ​ര​വും സൗ​ജ​ന്യ​മാ​യി ഭ​ക്ഷ​ണ​വും ന​ൽ​കും. ഇ​ത്ത​ര​ക്കാ​രെ ക​ണ്ടെ​ത്താ​ൻ രാ​ത്രി പോ​ലീ​സും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും കൂ​ടു​ത​ൽ നി​രീ​ക്ഷ​ണ​വും ന​ട​ത്തും.
കൊ​ല്ല​ത്ത് ആ​ദ്യ കൊ​റോ​ണ കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്ത പ്രാ​ക്കു​ളം സ്വ​ദേ​ശി​യു​മാ​യി അ​ടു​ത്ത സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​ർ അ​ട​ക്കം 73 പേ​രെ ഹൈ​റി​സ്ക് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​ൽ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച 22 സാ​മ്പി​ളു​ക​ളി​ൽ 11 എ​ണ്ണം നെ​ഗ​റ്റീ​വ് ആ​ണ്. ഇ​വ​രി​ൽ തൃ​ക്ക​രു​വ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​ർ, നേ​ഴ്സ്‌, ഒ​രു ഓ​ട്ടോ ഡ്രൈ​വ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടും. ബാ​ക്കി​യു​ള്ള​വ​ർ ഇ​യാ​ൾ​ക്കൊ​പ്പം ദു​ബാ​യി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​റ​ങ്ങി​യ കൊ​ല്ലം ജി​ല്ല​ക്കാ​രാ​ണ്. മ​റ്റു​ള്ള​വ​രു​ടെ ശ്ര​വ പ​രി​ശോ​ധ​ന​യു​ടെ ഫ​ലം ഇ​ന്ന് ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

അ​തേ സ​മ​യം പ്രാ​ക്കു​ളം സ്വ​ദേ​ശി വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന വീ​ടും പ​രി​സ​ര​വും സ​മീ​പ​ത്തെ വീ​ടു​ക​ളും കൊ​ല്ല​ത്ത് നി​ന്നു​ള്ള ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​മെ​ത്തി അ​ണു​വി​മു​ക്ത​മാ​ക്കി.
കൊ​ല്ല​ത്തെ മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ​യും വാ​ഹ​ന​ങ്ങ​ൾ ആ​ശ്രാ​മം മൈ​താ​നി​യി​ൽ എ​ത്തി​ച്ചും ഫ​യ​ർ​ഫോ​ഴ്സ് സം​ഘം ശു​ചീ​ക​രി​ച്ച് അ​ണു​വി​മു​ക്ത​മെ​ന്ന് ഉ​റ​പ്പാ​ക്കി.

രാ​ജ്യ​വ്യാ​പ​ക ലോ​ക് ഡൗ​ണി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന​യും നി​രീ​ക്ഷ​ണ​വും ഇ​ന്ന​ലെ​യും ക​ർ​ക്ക​ശ​മാ​യി തു​ട​രു​ന്നു.

അ​ത്യാ​വ​ശ്യ​ക്കാ​രു​ടെ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മേ നി​ര​ത്തു​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.
സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ പ​ല​യി​ട​ത്തും തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് പ​ഴം-​പ​ച്ച​ക്ക​റി ലോ​ഡു​ക​ൾ കൂ​ടു​ത​ലാ​യി എ​ത്തി​യ​തും ആ​ശ്വാ​സ​മാ​യി.

കോ​ഴി​മു​ട്ട​യും ആ​വ​ശ്യ​ത്തി​ന് എ​ത്തി. പൗ​ൾ​ട്രി വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ന്‍റെ മു​ട്ട​ക​ളും ഇ​പ്പോ​ൾ ആ​വ​ശ്യ​ത്തി​ന് ല​ഭി​ക്കു​ന്നു​ണ്ട്.

ലോ​ഡു​ക​ൾ എ​ത്തി​യ​തോ​ടെ പ​ച്ച​ക്ക​റി വി​ല​യി​ലും കു​റ​വ് വ​ന്നു. എ​ന്നാ​ൽ വാ​ങ്ങാ​ൻ ആ​വ​ശ്യ​ക്കാ​ർ കു​റ​വാ​ണെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ഇ​പ്പോ​ഴും വി​ല ഉ​യ​ർ​ന്ന് നി​ൽ​ക്കു​ന്ന​ത് ചെ​റി​യ ഉ​ള്ളി​ക്കാ​ണ്. കി​ലോ​ഗ്രാ​മി​ന് 120 മു​ത​ൽ 150 രൂ​പ വ​രെ​യാ​ണ് ചി​ല്ല​റ വ്യാ​പാ​രി​ക​ൾ ഈ​ടാ​ക്കു​ന്ന​ത്.