വ്യാ​ജ ​മ​ദ്യ​ലോ​ബി​യും വാ​റ്റു​കാ​രും സ​ജീ​വ​ം
Wednesday, April 1, 2020 10:17 PM IST
ചാ​ത്ത​ന്നൂ​ർ: കൊ​റോ​ണ വൈ​റ​സ് ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ബാ​റു​ക​ളും വി​ദേ​ശ​മ​ദ്യ​വി​ല്പ​ന​ശാ​ല​ക​ളും അ​ട​ച്ച​തോ​ടെ വ്യാ​ജ വി​ദേ​ശ​മ​ദ്യ നി​ർ​മ്മാ​ണ​വും വ്യാ​ജ​മ​ദ്യ നി​ർ​മാ​ണ​വും ഇ​ട​വേ​ള​യ്ക്ക് ശേ​ഷം സ​ജീ​വ​മാ​യി.
ക​ല്ലു​വാ​തു​ക്ക​ൽ ​മ​ദ്യ​ദു​ര​ന്ത​ത്തോ​ടെ നി​ല​ച്ചി​രു​ന്ന വാ​റ്റ് വീ​ണ്ടും തു​ട​ങ്ങി​യ​ത് എ​ക്സൈ​സി​നും പോ​ലീ​സി​നും ത​ല​വേ​ദ​ന​യാ​യി. വ്യാ​ജ വി​ദേ​ശ​മ​ദ്യ​വു​മാ​യി കൊ​ല്ലം എ​ക്സൈ​സ് സം​ഘം മൂ​ന്ന് പേ​രെ അ​റ​സ്റ്റ് ചെ​യ്ത​തോ​ടെ വ്യാ​ജ വി​ദേ​ശ​മ​ദ്യ നി​ർ​മ്മാ​ണ വി​ത​ര​ണ ലോ​ബി​യു​ടെ പ്ര​വ​ർ​ത്ത​നം വെ​ളി​ച്ച​ത്താ​യി.
കൊ​ല്ലം ഉ​ൾ​പ്പെ​ടെ നാ​ല് ജി​ല്ല​ക​ളി​ൽ വ്യാ​ജ വി​ദേ​ശ​മ​ദ്യം വി​ത​ര​ണം ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു വി​ദേ​ശ​മ​ദ്യ​ലോ​ബി. ​അ​യ​ത്തി​ലിൽ ഇ​ത്ത​രം മ​ദ്യ​വി​ല്പ​ന ന​ട​ത്തി​യ​വ​ർ 500 ലി​റ്റ​ർ മ​ദ്യ​വു​മാ​യി പി​ടി​യി​ലാ​യ​തോ​ടെ​യാ​ണ് ജി​ല്ല​യി​ലെ വ്യാ​ജ വി​ദേ​ശ​മ​ദ്യ​വി​ല്പ​ന​യു​ടെ ശൃം​ഖ​ല വെ​ളി​ച്ച​ത്താ​യ​ത്.
ജി​ല്ല​യി​ൽ വാ​റ്റു​ചാ​രാ​യ നിർമാണം വ​ള​രെ പെ​ട്ടെ​ന്ന് വ​ർ​ധിച്ച​താ​യി കൊ​ല്ലം എ​ക്സൈ​സ് അ​സി​സ്റ്റ​ൻ​റ് ക​മ്മി​ഷ​ണ​ർ താ​ജു​ദീ​ൻ കു​ട്ടി പറഞ്ഞു. പ​ര​മാ​വ​ധി പി​ടി​കൂ​ടാ​ൻ എ​ക്‌​സൈ​സി​ന് ക​ഴി​യു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി ചേ​ർ​ത്തു. ദി​വ​സേ​ന ഒ​ന്നു മു​ത​ൽ എ​ട്ട് കേ​സു​ക​ൾ വ​രെ​യാ​ണ് ജി​ല്ല​യി​ൽ എ​ക്സൈ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​ത്.​ പോ​ലീ​സും വ​ന​പാ​ല​ക​രും എ​ക്സൈ​സി​ന് പു​റ​മേ കോ​ട​യും വ്യാ​ജ മ​ദ്യ​വും പി​ടി​ച്ചെ​ടു​ക്കു​ക​യും കേ​സെടു​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.
ജി​ല്ല​യു​ടെ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ത്ര​മ​ല്ല തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​രെ ​വാ​റ്റ് ന​ട​ക്കു​ന്നു​ണ്ട്. സ്ത്രീ​ക​ൾ വ​രെ ഇ​തി​ൽ പ​ങ്കാ​ളി​ക​ളാ​വു​ക​യും ചെ​യ്യു​ന്നു​ണ്ട്‌. കു​ള​ത്തൂ​പ്പു​ഴ ഏ​ഴം​കു​ളം ത​ച്ച​ൻ​കോ​ണ​ത്ത് 60 ലി​റ്റ​ർ കോ​ട​യു​മാ​യി സ്ത്രീ​ ക​ഴി​ഞ്ഞ ദി​വ​സം പി​ടി​യി​ലാ​യി​രു​ന്നു. ശൂ​ര​നാ​ട് ക​രി​ങ്ങാ​ട്ടി​ൽ പ​ള്ളി​ക്കലാ​റി​നന്‍റെ തീ​ര​ത്തു നി​ന്നും 300 ലി​റ്റ​ർ കോ​ട​യും ഇ​ര​വി​പു​രം കാ​ക്കോ​ലി​ൽ ഫി​ലി​പ്പ് മു​ക്കി​ന് സ​മീ​പ​ത്തു നി​ന്നും 50 ലി​റ്റ​ർ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു
പു​ലി​യി​ല​യി​ൽ നി​ന്നും വ്യാ​ജ​മ​ദ്യ വി​ല്പ​ന ന​ട​ത്തി​യ ര​ണ്ടു പേ​രെ​യും കൊ​ട്ടി​യം പു​ല്ലി​ച്ചി​റ​യി​ൽ നി​ന്നും ഒ​രാ​ളെ​യും അ​റ​സ്റ്റ് ചെ​യ്തു. വ്യാ​ജ​മ​ദ്യ​വും പി​ടി​ചെ​ടു​ത്തു.​ച​ട​യ​മം​ഗ​ല​ത്ത് നി​ന്ന് 75 ലി​റ്റ​ർ വ്യാ​ജ​ചാ​രാ​യ​മാ​ണ് പി​ടി​ച്ച​ത്. പ​ത്ത​നാ​പു​രം പ​ന്ത​പ്ലാ​വ് മൈ​ലാ​ടും​പാ​റ​യി​ൽ നി​ന്നും 20 ലി​റ്റ​ർ കോ​ട​യും തെ​ന്മ​ല​യി​ൽ നി​ന്നും 100 ലി​റ്റ​ർ കോ​ട​യും പു​ന​ലൂ​ർ ചാ​ലി​യ​ക്ക​ര ഉ​പ്പു കു​ഴി​യി​ൽ നി​ന്നും 30 ലി​റ്റ​ർ കോ​ട​യും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പി​ടി​ച്ചെടു​ത്തി​രു​ന്നു.

ശാസ്താംകോട്ട
ത​ടാ​ക​തീ​ര​ത്ത് തീ​പി​ടു​ത്തം

ശാ​സ്താം​കോ​ട്ട: ഇ​ന്ന​ലെ ത​ടാ​ക​തീ​ര​ത്ത് തീ​പി​ടു​ത്തം ഉണ്ടായി. ഉ​ച്ച​ക​ഴി​ഞ്ഞ് രണ്ടോ​ടെ ആ​ഞ്ഞി​ലി​മൂ​ട് സെന്‍റ് തോ​മ​സ് പ​ള്ളി​ക്ക് പി​ൻ​വ​ശ​ത്താ​യി ത​ടാ​ക​തീ​ര​ത്താ​ണ് തീ​പി​ടു​ത്തം ഉ​ണ്ടാ​യ​ത്.
ഒ​രേ​ക്ക​റോ​ളം സ്ഥ​ല​ത്ത് തീ ​പ​ട​ർ​ന്ന് പി​ടി​ച്ചെ​ങ്കി​ലും ശാ​സ്താം​കോ​ട്ട ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റ് എ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നു. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പി ​എ​സ് സാ​ബു ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഫ​യ​ർ ആന്‍റ് റെ​സ്ക്യൂ സം​ഘ​മാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം വ​ഹി​ച്ച​ത്.