ക​ര​വാ​ളൂ​ർ സ്വ​ദേ​ശി​നി സൗ​ദി​യി​ൽ മ​ര​ണ​മ​ട​ഞ്ഞു
Friday, April 3, 2020 10:20 PM IST
പു​ന​ലൂ​ർ: ക​ര​വാ​ളൂ​ർ, ലി​ജി ഭ​വ​ന​ത്തി​ൽ, ശീ​മോ​ൻ ബ്രോ​സി​ന്‍റെ മ​ക​ൾ ലി​ജി സി​ബി (31) സൗ​ദി അ​റേ​ബ്യ​യി​ലെ അ​ബ​ഹ​യി​ൽ നി​ര്യാ​ത​യാ​യി. സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ ന​ഴ്സാ​ണ്. കൊ​ട്ടാ​ര​ക്ക​ര ച​ക്കു​വ​ള്ളി സ്വ​ദേ​ശി സി​ബി​യാ​ണ് ഭ​ർ​ത്താ​വ്. ഇ​ദ്ദേ​ഹ​വും സൗ​ദി അ​റേ​ബ്യ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. ഏ​ക മ​ക​ൾ ഇ​മാ​ന (3) നാ​ട്ടി​ലാ​ണ്.

​പു​ന​ലൂ​ർ വി​ള​ക്കു​വെ​ട്ട​ത്തു നി​ന്നും ക​ര​വാ​ളൂ​രി​ൽ സ്ഥി​ര താ​മ​സ​മാ​ക്കി​യ​താ​ണ് ഈ ​കു​ടും​ബം. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ രോ​ഗ​ബാ​ധ​യെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ര​ണ്ട് മാ​സം മു​ൻ​പ് നാ​ട്ടി​ൽ എ​ത്തി​യും ചി​കി​ത്സ തേ​ടി​യി​രു​ന്നു. സൗ​ദി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ആ​യി​രു​ന്നു. കൊ​റോ​ണ രോ​ഗ​ഭീ​തി​യെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി കൊ​റോ​ണ രോ​ഗി​ക​ൾ​ക്കാ​യി ക്ര​മീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​റ്റ് രോ​ഗി​ക​ളെ ഡി​സ്ചാ​ർ​ജ് ചെ​യ്ത കൂ​ട്ട​ത്തി​ൽ ലി​ജി​യെ​യും ഡി​സ്ചാ​ർ​ജ് ചെ​യ്ത് വീ​ട്ടി​ലേ​ക്ക് അ​യ​യ്ക്കു​ക​യാ​യി​രു​ന്നു.​തു​ട​ർ​ന്ന് രോ​ഗം മൂ​ർ​ച്ഛി​ക്കു​ക​യും മ​ര​ണം സം​ഭ​വി​ക്കു​ക​യു​മാ​യി​രു​ന്നു.​മൃ​ത​ദേ​ഹം നാ​ട്ടി​ൽ എ​ത്തി​ക്കാ​ൻ വി​മാ​ന സ​ർ​വീ​സു​ക​ൾ ഇ​ല്ലാ​ത്ത​ത് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. മാ​താ​വ്: ലി​സി ശീ​മോ​ൻ. സ​ഹോ​ദ​രി : സി​ജി.