ആം​ബു​ല​ൻ​സി​ൽ രോ​ഗി​യു​മാ​യി വന്ന ട്രാ​ക്ക് വോ​ള​ന്‍റി​യറെ ​മ​ർ​ദി​ച്ചു
Saturday, April 4, 2020 11:31 PM IST
കൊ​ട്ടാ​ര​ക്ക​ര: കോ​വി​ഡ് 19 രോ​ഗ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള രോ​ഗി​യു​മാ​യി ആം​ബു​ല​ൻ​സി​ൽ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ​ത്തി​യ ട്രാ​ക്ക് വാ​ള​ന്‍റിയറെ മ​ർ​ദി​ച്ചു.
ആം​ബു​ല​ൻ​സ് ഡ്രൈ​വ​റാ​യി സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തി വ​രു​ന്ന കൊ​ല്ലം അ​യ​ത്തി​ൽ സ്വ​ദേ​ശി മുഹമ്മദ്സു​ധീ​ർ (38) നാ​ണ് മ​ർ​ദന​മേ​റ്റ​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം.​ പ​നി ബാ​ധി​ച്ച് വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന വി​ള​ക്കു​ടി സ്വ​ദേ​ശി​യെ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക്കാ​യി സ്ര​വം എ​ടു​ക്കു​ന്നതി​നുവേ​ണ്ടി​യാ​ണ് ആം​ബു​ല​ൻ​സി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​നു മു​ന്നി​ൽ ആം​ബു​ല​ൻ​സ് നി​ർ​ത്തി രോ​ഗി​യെ പു​റ​ത്തി​റ​ക്കു​വാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ വാ​ഹ​നം മാ​റ്റി​യി​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചി​ല​ർ ഭീ​ഷ​ണി മു​ഴ​ക്കി. രോ​ഗി​യെ പു​റ​ത്തി​റ​ക്കി​യ ശേ​ഷം ആം​ബു​ല​ൻ​സ് മാ​റ്റി​യി​ടാം എ​ന്നു പ​റ​ഞ്ഞെ​ങ്കി​ലും ഇ​ക്കൂ​ട്ട​ത്തി​ലൊ​രാ​ൾ പി​ന്നി​ൽ നി​ന്നും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ൽ നി​ന്നും ഭ​ക്ഷ​ണ​വു​മാ​യെ​ത്തി​യ ഡിവൈഎ​ഫ്​ഐ പ്ര​വ​ർ​ത്ത​ക​രാ​ണ് മ​ർ​ദി​ച്ച​തെ​ന്ന് മുഹമ്മദ് സു​ധീ​ർ പ​റ​ഞ്ഞു. കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു. പ്ര​തി​ക​ളെ പി​ടി​കൂ​ടി​യി​ട്ടി​ല്ല.