മ​ക്ക​ളെ കാ​ണാ​നാ​വാ​തെ വി​ഷ​മി​ച്ച അ​മ്മ​യ്ക്ക് തു​ണ​യാ​യി അ​ഗ്നി​ശ​മ​ന സേ​ന
Tuesday, April 7, 2020 10:25 PM IST
കൊ​ല്ലം: ഉ​റു​കു​ന്ന് എ​ൺ​പ​തേ​ക്ക​ർ കോ​ള​നി​യി​ൽ, ലോ​ക്ക് ഡൗ​ണി​നെ തു​ട​ർ​ന്ന് കാ​ട്ടാ​ക്ക​ട​യി​ലു​ള്ള സ്വ​ന്തം വീ​ട്ടി​ലെ​ത്താ​നാ​വാ​തെ വി​ഷ​മി​ച്ച്‌ മ​ക്ക​ളി​ൽ നി​ന്നും ഭ​ർ​ത്താ​വി​ൽ നി​ന്നും അ​ക​ന്ന് ബ​ന്ധു​വീ​ട്ടി​ൽ അ​ക​പ്പെ​ട്ടു പോ​യ വീട്ടമ്മയെ അ​ഗ്നി​ശ​മ​ന സേ​ന ​കാ​ട്ടാ​ക്ക​ട​യി​ലു​ള്ള വീ​ട്ടി​ലെ​ത്തി​ച്ചു.
കൊ​ച്ച​രി​പ്പ, ഇ​ട​പ്പ​ണ, തു​ട​ങ്ങി​യ ട്രൈ​ബ​ൽ സെ​റ്റി​ൽ​മെ​ന്‍റ് കോ​ള​നി​ക​ളും അ​ഗ്നി​ശ​മ​ന സേ​ന സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.
ജി​ല്ലാ ഫ​യ​ർഓ​ഫീ​സറുടെ നേ​തൃ​ത്വ​ത്തി​ൽ അ​ഗ്നി​ശ​മ​ന​സേ​ന കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ ട്രൈ​ബ​ൽ സെ​റ്റി​ൽ​മെ​ന്‍റ് കോ​ള​നി​ക​ളി​ലെ​ത്തി കോ​വി​ഡ് 19 സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. റേ​ഷ​ൻ ല​ഭി​ക്കാ​തി​രു​ന്ന ആ​ര്യ​ങ്കാ​വ് ഗി​രി​ജ​ൻ കോ​ള​നി​യി​ൽ 35 ഓ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് റേ​ഷ​നും അ​വ​ശ്യ​മ​രു​ന്നും കി​ട്ടു​ന്നി​ല്ല എ​ന്ന ആ​വ​ശ്യ​ത്തെ തു​ട​ർ​ന്ന് അ​വ​യെ​ത്തി​ച്ച്‌ ന​ൽ​കു​ന്ന​തി​നു വേ​ണ്ടു​ന്ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.