സാ​മൂ​ഹി​ക അ​ടു​ക്ക​ള​യി​ലേ​യ്ക്ക് അ​രി​യും പ​ച്ച​ക്ക​റി​യും ന​ൽ​കി
Tuesday, April 7, 2020 10:26 PM IST
ച​വ​റ: ച​വ​റ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണി​ലേ​ക്ക് ഒ​രു ദി​വ​സ​ത്തെ ഭ​ക്ഷ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു കൃ​ഷ്ണ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കി. ഏ​ക​ദേ​ശം ഇ​രു​ന്നൂ​റോ​ളം പേ​ർ​ക്കു​ള്ള അ​രി​യും പ​ച്ച​ക്ക​റി​യും മ​റ്റു സാ​ധ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യാ​ണ് ന​ൽ​കി​യ​ത്.
ച​ട​ങ്ങി​ൽ ച​വ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ.​ല​ളി​ത, സെ​ക്ര​ട്ട​റി ഷൈ​ല​ജ. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ റോ​ബി​ൻ​സ​ൺ, ദീ​പു, സ​ക്കീ​ർ ഹു​സൈ​ൻ, ശി​വ​ൻ​കു​ട്ടി, ഷ​റ​ഫു​ദ്ദീ​ൻ, ഗീ​ത, ര​മാ​ദേ​വി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.