അ​തി​ര്‍​ത്തി​വ​ഴി എ​ത്തി​യ​ത് 215 പേ​ര്‍
Friday, May 22, 2020 10:51 PM IST
ആ​ര്യ​ങ്കാ​വ്: ആ​ര്യ​ങ്കാ​വ് അ​തി​ര്‍​ത്തി​വ​ഴി വെ​ള്ളി​യാ​ഴ്ച പ​ക​ല്‍ എ​ത്തി​യ​ത് 215 പേ​ര്‍. രാ​വി​ലെ എ​ട്ടു​മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു​വ​രെ 70 വാ​ഹ​ന​ങ്ങ​ളി​ലാ​യി എ​ത്തി​യ​വ​രി​ല്‍ 13 പേ​രെ സ​ര്‍​ക്കാ​ര്‍ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ലും മ​റ്റു​ള്ള​വ​രെ അ​താ​ത് ജി​ല്ല​ക​ളി​ല്‍ വീ​ടു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​നാ​യി അ​യ​ച്ചു.
ത​മി​ഴ്നാ​ട്ടി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ക​യും കേ​ര​ള​ത്തി​ല്‍ പു​റ​ത്ത് നി​ന്നും എ​ത്തു​ന്ന​വ​രി​ല്‍ രോ​ഗ ബാ​ധി​ത​ര്‍ കൂ​ടു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​തി​ര്‍​ത്തി​യി​ല്‍ അ​തീ​വ ജാ​ഗ്ര​ത​യാ​ണ് അ​ധി​കൃ​ത​ര്‍ പു​ല​ര്‍​ത്തു​ന്ന​ത്.