ക​ളി​ച്ചു വ​ള​രാ​ൻ ഒ​രു കൈ​താ​ങ്ങ് പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ടം പൂ​ർ​ത്തി​യാ​യി
Friday, May 22, 2020 10:51 PM IST
പ​ന്മ​ന: ലോ​ക്ക് ഡൗ​ണി​നെ തു​ട​ർ​ന്ന് ബു​ദ്ധി​മു​ട്ടി​ലാ​യ കാ​യി​ക താ​ര​ങ്ങ​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് വേ​ണ്ട അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ളും ജീ​വ​ൻ ര​ക്ഷാ​മ​രു​ന്നു​ക​ളും വി​ത​ര​ണം ചെ​യ്യു​ന്ന പ​ദ്ധ​തി യു​ടെ ര​ണ്ടാം ഘ​ട്ടം പൂ​ർ​ത്തി​യാ​യി. കാ​യി​ക രം​ഗ​ത്തു​ള്ള താ​ര​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന ക​ളി​ച്ചു വ​ള​രാ​ൻ ഒ​രു കൈ​താ​ങ്ങ് പ​ദ്ധ​തി​യ്ക്ക് പി​ന്തു​ണ​യു​മാ​യി അ​ന​വ​ധി സം​ഘ​ട​ന​ക​ൾ രം​ഗ​ത്ത്.

ര​ണ്ടാം ഘ​ട്ട വി​ത​ര​ണ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം വിം​സ് ഡ​യ​റ​ക്ട​ർ സി​നോ​ജ് വ​ലി​യ​ത്ത് ജി​ല്ലാ റ​ഫ​റി അ​സ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ പി​ള്ള​യ്ക്ക് ജീ​വ​ൻ ര​ക്ഷാ​മ​രു​ന്നു​ക​ളു​ടെ കി​റ്റ് ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം വ​ര​വി​ള നി​സാ​ർ, മ​നാ​ഫ് തു​പ്പാ​ശേ​രി, മ​ന​യി​ൽ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പ​ന്മ​ന മ​ഞ്ജേ​ഷ് , സെ​ക്ര​ട്ട​റി എ. ​ആ​ഷിം, സി.​മ​നോ​ജ് കു​മാ​ർ, ജെ​മീ​സ്, സ​ൽ​മാ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഓ​ൾ കേ​ര​ള ക്രെ​യി​ൻ ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, സേ​വാ​ഭാ​ര​തി എ​ന്നി സം​ഘ​ട​ന​ക​ൾ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ​ഹാ​യം എ​ത്തി​ച്ചു ന​ൽ​കി.