മു​ള്ളു​മ​ല ഗി​രി​ജ​ൻ കോ​ള​നി​യി​ല്‍ പു​ലി​യി​റ​ങ്ങി
Monday, May 25, 2020 10:44 PM IST
പ​ത്ത​നാ​പു​രം:​ മു​ള്ളു​മ​ല ഗി​രി​ജ​ൻ കോ​ള​നി​യി​ല്‍ പു​ലി​യി​റ​ങ്ങി. പ​രി​ഭ്രാ​ന്തി​യി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍.​ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി എ​ട്ടിനാ​ണ് കോ​ള​നി​യു​ടെ വ​നാ​തി​ർ​ത്തി​യി​ൽ പു​ലി​യെ ക​ണ്ട​ത്.
കോ​ള​നി​യി​ല്‍ ആ​ടു​ക​ളു​ടെ മ​ണം പി​ടി​ച്ച് പുലി ഇ​റ​ങ്ങി​യ​താ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​ പി​റ​വ​ന്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മു​ള്ളു​മ​ല ഗി​രി​ജ​ൻ കോ​ള​നി​യി​ല്‍ അ​മ്പ​തോ​ളം ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്.​
മി​ക്ക ആ​ദി​വാ​സി​ക​ളും വ​ന​വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ക്കു​വാ​ൻ വേ​ണ്ടി ഉ​ള്‍​ക്കാ​ട്ടി​ലാ​ണ് പോകുന്നത്. നി​ര​വ​ധി നാ​ളു​ക​ളാ​യി മേ​ഖ​ല​യി​ൽ വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​ണ്.
ര​ണ്ടു​ദി​വ​സം മു​മ്പ് ചെ​മ്പ​ന​രു​വി ഫാ​മിം​ഗ് കോ​ര്‍​പ്പ​റേ​ഷ​ന്‍ ജീ​വ​ന​ക്കാ​രി​യെ കാ​ട്ടാ​ന കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചി​രു​ന്നു.​ ര​ണ്ടാ​ഴ്ച മു​മ്പ് ചെ​മ്പ​ന​രു​വി​യി​ല്‍ വീ​ട്ടു​മു​റ്റ​ത്ത് നി​ന്ന വ​ള​ര്‍​ത്തു​നാ​യ​യെ പു​ലി പി​ടി​ച്ചു.​ നി​ര​വ​ധി നാ​ളു​ക​ളാ​യി കി​ഴ​ക്ക​ൻ മേ​ഖ​ലയിൽ വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​ണ്. ​
ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ മു​ള്ളു​മ​ല ഗി​രി​ജ​ൻ കോ​ള​നി​യി​ലെ വ​നാ​തി​ർ​ത്തി​ക​ളി​ൽ ഫോ​റ​സ്റ്റ് വാ​ച്ച​ര്‍​മാ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. വ​നം​വ​കു​പ്പ് കൂ​ടു​ക​ള്‍ സ്ഥാ​പി​ച്ച് പു​ലി​യെ പി​ടി​കൂ​ട​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​ണ്.