മെഡിട്രീന ആശുപത്രിക്ക് എ​ന്‍​എ​ബി​എ​ച്ച് അം​ഗീ​കാ​രം
Thursday, May 28, 2020 10:47 PM IST
കൊ​ല്ലം: അ​യ​ത്തി​ല്‍ മെ​ഡി​ട്രി​ന ആ​ശു​പ​ത്രി​ക്ക് നാ​ഷ​ണ​ല്‍ അ​ക്ര​ഡി​റ്റേ​ഷ​ൻ ബോ​ര്‍​ഡ്‌ ഫോ​ര്‍ ഹോ​സ്പി​റ്റ​ല്‍​സ് ആ​ന്‍​ഡ്‌ ഹെ​ല്‍​ത്ത്‌​കെ​യ​ര്‍ പ്രൊ​വൈ​ഡേ​ഴ്സ് (എ​ന്‍​എ​ബി​എ​ച്ച്) അം​ഗീ​കാ​രം. ഈ ​ബ​ഹു​മ​തി ല​ഭി​ക്കു​ന്ന കൊ​ല്ല​ത്തെ ആ​ദ്യ ആ​ശു​പ​ത്രി​യാ​ണ് മെ​ഡി​ട്രി​ന. സം​സ്ഥാ​ന​ത്തെ നാ​ല്പ​ത്തി​യ​ഞ്ചാ​മ​തും.
രോ​ഗീ​പ​രി​ച​ര​ണം, സു​ര​ക്ഷ, ഉ​ന്ന​ത നി​ല​വാ​രം, വി​ദ​ഗ്ധ​രാ​യ ഡോ​ക്ട​ർ​മാ​ർ​ക്കും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും ജോ​ലി ചെ​യ്യാ​നു​ള്ള മി​ക​ച്ച അ​ന്ത​രീ​ക്ഷം, നി​ര​ന്ത​ര പ​ഠ​ന​ത്തി​നു​ള്ള അ​വ​സ​ര​മൊ​രു​ക്ക​ൽ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലെ മി​ക​വാ​ണ് മെ​ഡി​ട്രി​ന​യ്ക്ക് എ​ൻ​എ​ബി​എ​ച്ച് അം​ഗീ​കാ​രം നേ​ടി​ക്കൊ​ടു​ത്തതെന്ന് ആശുപത്രി ചെ​യ​ർ​മാ​ൻ ഡോ. ​എ​ൻ പ്ര​താ​പ് കു​മാ​ർ പ​റ​ഞ്ഞു.

പ്രതിഷേധം സംഘടിപ്പിച്ചു

ശാസ്താംകോട്ട: പ്ര​വാ​സി​ക​ളോ​ടു​ള്ള സ​ർ​ക്കാ​ർ അ​വ​ഗ​ണ​ന​യ്ക്കെ​തി​രെ പ്ര​വാ​സി കോ​ൺ​ഗ്ര​സ് മൈ​നാ​ഗ​പ്പ​ള്ളി മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. ഡി​സിസി ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി തോ​മ​സ് വൈ​ദ്യ​ൻ ഉ​ത്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി​യാ​ദ് അധ്യ​ക്ഷ​ത വ​ഹി​ച്ചു.​ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​ണ്ണി പ്രാ​ർ​ത്ഥ​ന, ത​ട​ത്തി​ൽ സ​ലിം, ശ്രീ​ശൈ​ലം ശി​വ​ൻ​പി​ള്ള, ഷാ​ജ​ഹാ​ൻ കു​റ്റി​യി​ൽ, അ​ന​സ് ഖാ​ൻ, നി​യാ​സ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.