യു​വാ​വ് കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു
Sunday, May 31, 2020 12:52 AM IST
ശാ​സ്താം​കോ​ട്ട: സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം മ​ദ്യ​പി​ച്ചു കൊ​ണ്ടി​രു​ന്ന യു​വാ​വ് കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു. ശാ​സ്താം​കോ​ട്ട മു​തു​പി​ലാ​ക്കാ​ട് പ​ടി​ഞ്ഞാ​റ് വി​ള​യി​ൽ വീ​ട്ടി​ൽ കെ.​രാ​ഘ​വ​ന്‍റെ​യും ലീ​ല​യു​ടെ​യും മ​ക​ൻ ആ​ർ.​ര​ഞ്ജി​ത്ത് (ലാ​ൽ-34) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ‌​ടെ ഭ​ര​ണി​ക്കാ​വ് ഊ​ക്ക​ൻ മു​ക്ക് പ്ലാ​ത്തി​ക്ക​ട​വി​ൽ ത​ടാ​ക തീ​ര​ത്ത് സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം മ​ദ്യം ക​ഴി​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ അ​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. ശാ​സ്താം​കോ​ട്ട പോ​ലീ​സെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റ്മാ​ർ​ട്ട​ത്തി​നാ​യി ശാ​സ്താം​കോ​ട്ട താ​ലു​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ക​ൽ​പ്പ​ണി തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. ഭാ​ര്യ: സോ​ഫി.​നാ​ല് വ​യ​സു​കാ​രി നി​ര​ഞ്ജ​ന, ഒ​രു വ​യ​സു​ള്ള നി​ര​ഞ്ജ​ൻ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. ഒ​പ്പം മ​ദ്യ​പി​ച്ച​വ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രു​ന്നു.