ക​റു​ത്ത പൊ​ടി ജ​ന​ങ്ങ​ളെ പ​രി​ഭ്രാ​ന്തി​യിലാ​ഴ്ത്തി
Monday, June 1, 2020 10:07 PM IST
പ​ന്മ​ന: കെ​എംഎം​എ​ൽ ക​മ്പ​നി​യു​ടെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​റു​ത്ത പൊ​ടി പ​ട​ര്‍​ന്ന​ത് ജ​ന​ങ്ങ​ളെ പ​രി​ഭ്രാ​ന്തി​ലാ​ഴ്ത്തി. ചി​റ്റൂ​ർ, മേ​ക്കാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ വീ​ടു​ക​ളി​ലും ജ​ലാ​ശ​യ​ങ്ങ​ളി​ലും ആ​ണ് ക​രി​പ്പൊ​ടി കാ​ണ​പ്പെ​ട്ട​ത് .
തി​ങ്ക​ഴാ​ള്ച രാ​വി​ലെ​യാ​ണ് പ്ര​ദേ​ശ​ത്ത് ക​രി​കാ​ണ​പ്പെ​ട്ട​ത്. രാ​വി​ലെ വീ​ട്ടു​മു​റ്റ​ത്തി​റ​ങ്ങി​യ​വ​ർ ക​ണ്ട​ത് മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ളി​ലും, ചെ​ടി​ക​ളി​ലും ക​റു​ത്ത പൊ​ടി​യാ​ണ്. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സ​മീ​പ​ത്തെ ജ​ലാ​ശ​യ​ങ്ങ​ളി​ലും പൊ​ടി കാ​ണ​പ്പെ​ട്ടു. കെ​എം​എം​എ​ല്ലി​ല്‍ നി​ന്നു​ള​ള പൊ​ടി​യാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്.
കെ​എം​എം​എ​ല്ലി​ന്‍റെ പ്ര​വ​ർ​ത്ത​നം മൂ​ലം നി​ര​വ​ധി ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളാ​ൽ ബു​ദ്ധി​മു​ട്ടു​ന്ന ത​ങ്ങ​ളു​ടെ ഭൂ​മി അ​ടി​യ​ന്തി​ര​മാ​യി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ബോ​യി​ല​റി​ൽ നി​ന്ന് പു​റ​ത്ത് വ​ന്ന പൊ​ടി​യാ​ണി​തെ​ന്നും സം​ഭ​വം ശ്ര​ദ്ധ​യി​ൽ പെ​ട്ട ഉ​ട​ൻ ത​ന്നെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​ച്ചെ​ന്നും, ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കി​ല്ലെ​ന്നു​മാ​ണ് ക​മ്പ​നി അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം