ജോ​ലി​യ്ക്കി​ടെ കൊ​ല്ല​പ്പെ​ട്ട മ​ണി​യ​ൻ പി​ള്ള​യ്ക്ക് അ​ത്യ​പൂ​ർ​വ​മാ​യ വി​ര​മി​ക്ക​ൽ
Monday, June 1, 2020 10:10 PM IST
ചാ​ത്ത​ന്നൂ​ർ: കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​നി​ട​യി​ൽ കൊ​ല്ല​പ്പെ​ട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് എ​ട്ട് വ​ർ​ഷ​ത്തി​ന് ശേ​ഷം അ​ത്യ​പൂ​ർ​വ​മാ​യ വി​ര​മി​ക്ക​ൽ.
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ സ​ർ​വീ​സ് ജീ​വി​ത​ത്തി​ൽ മ​ണി​യ​ൻ പി​ള്ള​യ്ക്ക് വേ​ണ്ടി കു​റി​ച്ചി​ട്ട പു​തി​യ അ​ധ്യാ​യം വി​മു​ക്ത​ഭ​ട​നും പി​ന്നീ​ട് കേ​ര​ളാ​പോ​ലീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ കൊ​ട്ട​റ സ്വ​ദേ​ശി മ​ണി​യ​ൻ പി​ള്ള കൊ​ല്ല​പ്പെ​ട്ട​ത് എ​ട്ടു വ​ർ​ഷം മു​മ്പാ​ണ്.
പാ​രി​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യ​വേ 2012 ജൂ​ൺ 26-നാ​ണ് മ​ണി​യ​ൻ പി​ള്ള കൊ​ല്ല​പ്പെ​ട്ട​ത്. എ​എ​സ്ഐ ജോ​യി​യു​മാ​യി രാ​ത്രി പ​ട്രോ​ളിം​ഗി​ന് പോ​യ​പ്പോ​ഴാ​ണ് സം​ഭ​വം. പാ​രി​പ്പ​ള്ളി​യ്ക്കും കു​ള​മ​ട​ക്ക​മി​ട​യി​ൽ സം​ശ​യാ​സ്പ​ദ​മാ​യി മാ​രു​തി ഒ​മ്നി വാ​ൻ ക​ണ്ട​തോ​ടെ ജീ​പ്പ് നി​ർ​ത്തി. വാ​ൻ പ​രി​ശോ​ധി​ച്ച​പ്പോ​ൾ മാ​ര​കാ​യു​ധ​ങ്ങ​ൾ ക​ണ്ടു. വാ​നി​ലു​ണ്ടാ​യി​രു​ന്ന ആ​ളി​നെ അ​റ​സ്റ്റ് ചെ​യ്തു ജീ​പ്പി​ൽ ക​യ​റ്റി.
ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ആ​ളി​നെ​ജീ​പ്പി​ന്‍റെ പി​ൻ​സീ​റ്റി​ലി​രു​ത്തി സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മ്പോ​ൾ പി​ന്നി​ലി​രു​ന്ന് ജീ​പ്പ് ഓ​ടി​ച്ച മ​ണി​യ​ൻ പി​ള്ള​യു​ടെ നെ​ഞ്ചി​ൽ ക​ഠാ​ര കു​ത്തി​യി​റ​ക്കു​ക​യാ​യി​രു​ന്നു. അ​ക്ര​മി​യെ കീ​ഴ്പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച എ ​എ​സ്ഐ. ജോ​യി​യ്ക്കും ക​ത്തി കൊ​ണ്ടു​ള്ള കു​ത്തേ​റ്റ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​മ്പോ​ഴേ​യ്ക്കും മ​ണി​യ​ൻ പി​ള​ള​യു​ടെ ജീ​വ​ൻ ന​ഷ്ട​മാ​യി​രു​ന്നു. ജോ​യി ഏ​റെ​ക്കാ​ല​ത്തെ ചി​കി​ത്സ​യ്ക്ക് ശേ​ഷ​മാ​ണ് സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച​ത്. ഇ​ദ്ദേ​ഹം വ​ർ​ഷ​ങ്ങ​ൾ മു​മ്പ് സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ച്ചു.
ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​നി​ട​യി​ൽ കൊ​ല്ല​പ്പെ​ട്ട​ത് പ​രി​ഗ​ണി​ച്ച് മ​ണി​യ​ൻ പി​ള്ള​യു​ടെ കു​ടും​ബ​ത്തി​ന്, അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ർ​വീ​സി​ലെ അ​വ​ശേ​ഷി​ക്കു​ന്ന കാ​ലം മു​ഴു​വ​ൻ ശ​മ്പ​ള​വും മ​റ്റാ​നു​കൂ​ല്യ​ങ്ങ​ളും ന​ല്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച് ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. 56 വ​യ​സ് പൂ​ർ​ത്തി​യാ​യ മ​ണി​യ​ൻ പി​ള്ള മേ​യ് 31 - ന് ​ഔ​ദ്യോ​ഗി​ക​മാ​യി സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ച്ചു. മ​ണി​യ​ൻ പി​ള്ള​യു​ടെ മൂ​ത്ത​മ​ക​ൾ​ക്ക് പോ​ലീ​സ് സേ​ന​യി​ൽ ആ ​ശ്രി​ത നി​യ​മ​നം ന​ല്കി​യി​രു​ന്നു.
പി​ടി​യി​ലാ​യ ആ​ട് ആ​ന്‍റ​ണി​യെ 2016 ജു​ലാ​യ് 27-ന് ​കൊ​ല്ലം ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ചു.
സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ച്ച​തി​നാ​ൽ മ​ണി​യ​ൻ പി​ള്ള​യു​ടെ ഭാ​ര്യ സം​ഗീ​ത നാ​യ​ർ​ക്ക് ഇ​നി കു​ടും​ബ​പെ​ൻ​ഷ​നേ അ​ർ​ഹ​ത​യു​ള്ളു. ജി​ല്ല​യി​ലെ പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ളു​ടെ ക​ണ്ണീ​രോ​ർ​മ്മ​യാ​യ മ​ണി​യ​ൻ പി​ള്ള​യു​ടെ സ​ർ​വീ​സ് ജി​വി​തം അ​വ​സാ​നി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലി​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ നേ​താ​ക്ക​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ കൊ​ട്ട​റ​യി​ലെ വീ​ട്ടി​ലെ​ത്തി കു​ടും​ബാം​ഗ​ങ്ങ​ളെ ക​ണ്ട് ഉ​പ​ഹാ​രം കൈ​മാ​റി.